അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കും ; കെ സുരേന്ദ്രന്‍

അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കും ; കെ സുരേന്ദ്രന്‍
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ എന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ എടുക്കും. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ. പോലീസ് കൊടുക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ തിരുവാഭരണത്തെ അനുഗമിക്കാന്‍ അനുമതിയുള്ളൂ പോലും.

പത്തനംതിട്ട എസ്. പി. നാരായണന്റേതാണ് ഇണ്ടാസ്. ഡി. ജി. പി യുടെ നിര്‍ദ്ദേശാനുസരണമാണ് ഉത്തരവ്. മഞ്ജു ജോസഫിനും രഹ്നാ ഫാത്തിമയ്ക്കും മേരി സ്വീറ്റിക്കും ശബരിമല കളങ്കപ്പെടുത്താന്‍ പൊലീസ് അകമ്ബടി. ഇത് അംഗീകരിച്ചുകൊടുക്കാന്‍ ഏതായാലും അയ്യപ്പഭക്തര്‍ തയ്യാറാവില്ല. സുപ്രീംകോടതി ഉത്തരവില്‍ ഇതും പറഞ്ഞിട്ടുണ്ടോ? നാരായണ ! നാരായണ!

Other News in this category4malayalees Recommends