ഇതാണ് പ്രിയദര്‍ശന്‍ സ്റ്റൈല്‍, ആരാധകരെ അമ്പരപ്പിച്ച് കല്യാണിയും പ്രണവും, മരയ്ക്കാറിലെ ഡാന്‍സ്

ഇതാണ് പ്രിയദര്‍ശന്‍ സ്റ്റൈല്‍, ആരാധകരെ അമ്പരപ്പിച്ച് കല്യാണിയും പ്രണവും, മരയ്ക്കാറിലെ ഡാന്‍സ്

മരയ്ക്കാര്‍;അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ കല്യാണി പ്രിയദര്‍ശന്റെയും പ്രണവിന്റെയും ഡാന്‍സ് ഫോട്ടോ പുറത്തുവന്നു. പ്രിയദര്‍ശന്‍ എന്നും ഞെട്ടിക്കുന്ന ട്വിസ്റ്റ് കൊണ്ടുവരാറുണ്ട്. ഇത്തവണയും ആരാധകര്‍ പ്രതീക്ഷയിലാണ്. ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ച് ഇരുവരുടെയും ഡാന്‍സ് ഫോട്ടോ പുറത്തുവന്നിരിക്കുന്നു.


പ്രതീക്ഷിക്കുന്നതിനപ്പുറം എന്തൊക്കെയോ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് മനസ്സിലായി. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണ് പുറത്തുവന്നത്. പ്രണവിന്റെ അതി ഗംഭീര ഡാന്‍സ് ഉണ്ടെന്ന് മനസ്സിലാക്കാം. ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്.

മനോഹരമായ വേഷങ്ങളില്‍ ചടുലനൃത്തച്ചുവടുകള്‍ വെച്ചു കൊണ്ടാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമായാണ് പ്രണവ് അഭിനയിക്കുന്നതെന്നും മഞ്ജു വാര്യരുടെ കുട്ടിക്കാലമായാണ് കല്യാണി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരയ്ക്കാറിനുണ്ട്.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Other News in this category4malayalees Recommends