മര്യാദയ്ക്ക് ജോലി ചെയ്യണം, പോലീസുകാരനെ വിറപ്പിക്കുന്ന മന്ത്രി, ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തില്‍ ഇരിക്കുന്നത്?

മര്യാദയ്ക്ക് ജോലി ചെയ്യണം, പോലീസുകാരനെ വിറപ്പിക്കുന്ന മന്ത്രി, ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തില്‍ ഇരിക്കുന്നത്?

മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ ജോലി തെറിപ്പിക്കും. പോലീസുകാരനെ വിറപ്പിക്കുന്ന രാജസ്ഥാന്‍ മന്ത്രിയുടെ വീഡിയോ വൈറല്‍.ടോള്‍ ബൂത്തില്‍ അധികമായി പണപ്പിരിവ് നടത്തുന്ന പോലീസുകാരനെക്കുറച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്‌നയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.


മര്യാദയ്ക്ക് ജോലി നോക്കിയില്ലെങ്കില്‍ ജോലി തെറിക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തില്‍ ഇരിക്കുന്നത്? ഞാന്‍ നിങ്ങളെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കിത്തരാം, എന്നിട്ട് സ്ഥിരമായി ടോള്‍ ബൂത്തില്‍ ഒരു ജോലിയും തരാം- മന്ത്രി പറയുന്നു.

പാവപ്പെട്ട ജനങ്ങളില്‍ നിന്ന് നിങ്ങള്‍ നൂറും ഇരുന്നൂറും വാങ്ങുന്നതായി ഞാന്‍ അറിഞ്ഞു. ഇനിയും ഇത് തുടരാനാണെങ്കില്‍ നിങ്ങളുടെ ജോലി അപകടത്തിലാകും. ഇത് നിങ്ങള്‍ക്കുള്ള അവസാന താക്കീതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നതാണ്. വീഡിയോ വൈറലായതോടെ മന്ത്രിയെത്തേടി അഭിനന്ദന പ്രവാഹമാണ്.
Other News in this category4malayalees Recommends