മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കാനുള്ള ഐഎസ്ആര്‍ഒ നീക്കത്തിന് നേതൃത്വം നല്‍കുന്നത് മലയാളി ; 30000 കോടി ചെലവ് ; ഏഴു ദിവസം ബഹിരാകാശത്ത് ചിലവഴിക്കാന്‍ വനിതകളും സംഘത്തില്‍ !

മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കാനുള്ള ഐഎസ്ആര്‍ഒ നീക്കത്തിന് നേതൃത്വം നല്‍കുന്നത് മലയാളി ; 30000 കോടി ചെലവ് ; ഏഴു ദിവസം ബഹിരാകാശത്ത് ചിലവഴിക്കാന്‍ വനിതകളും സംഘത്തില്‍ !
മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കാനുള്ള ഐഎസ്ആര്‍ഓയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് ഒരു മലയാളി. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് 30000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തിന്റെ ചുമതല.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതി 2021 ഡിസംബറില്‍ നടപ്പാക്കുമെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 10000 കോടി രൂപ അനുവദിച്ചിരുന്നു.

മൂന്നുപേരടങ്ങുന്ന സംഘത്തെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കാനാണ് ഐഎസ്ആര്‍ഓ ലക്ഷ്യമിടുന്നത്. സംഘം ഏഴുദിവസം ബഹിരാകാശത്ത് ചെലവഴിക്കും. ഇതിനു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരില്ലാത്ത പേടകവും ഇറക്കുമെന്നും ഐഎസ്ആര്‍ഓ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങള്‍ നടത്താനാണ് പദ്ധതി. ആദ്യഘട്ട പരിശീലനം ഇന്ത്യയിലും രണ്ടാം ഘട്ടം റഷ്യയിലുമായിരിക്കും നടക്കുക. വനിതകളും സംഘത്തിലുണ്ടായിരിക്കുമെന്നും ഐഎസ്ആര്‍ഓ അറിയിച്ചിട്ടുണ്ട്.

ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണവാഹനം ഉപയോഗിച്ചായിരിക്കും സഞ്ചാരികളെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുക. റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പദ്ധതിയ്ക്ക് സഹായം നല്‍കുന്നുണ്ട്.

Other News in this category4malayalees Recommends