വാണി വിശ്വനാഥിന്റെ സിനിമാ രാഷ്ട്രീയ തിരിച്ചുവരവ് ഉടന്‍

വാണി വിശ്വനാഥിന്റെ സിനിമാ രാഷ്ട്രീയ തിരിച്ചുവരവ് ഉടന്‍
സിനിമാ ലോകത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് വാണി. ഭര്‍ത്താവും നടനുമായ ബാബുരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയാണല്ലോ എല്ലാം, വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയതാണ് വാണി. വാണിക്ക് രാഷ്ട്രീയത്തില്‍നിന്നും സിനിമയില്‍നിന്നും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. പത്താം ക്ലാസിലാണ് മകള്‍. അതിന്റെ തിരക്കുകള്‍ ഉള്ളതു കൊണ്ടാണ് ഇപ്പോള്‍ വരാത്തത്. സിനിമയിലേക്ക് എന്തായാലും വാണി തിരിച്ചു വരും' ബാബുരാജ് പറഞ്ഞു.

മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല വാണി. അതുകൊണ്ടു തന്നെയാണ് പെട്ടെന്നൊരു തിരിച്ചു വരവിന് ഒരുങ്ങാതിരുന്നത്. മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച വാണി മലയാളത്തില്‍ അമ്പത്തിരണ്ടോളം സിനിമകള്‍ ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends