അഞ്ചു ലക്ഷം പേരുമായി സെക്രട്ടേറിയേറ്റ് വളയല്‍ ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു ; ആരേയും കിട്ടാത്തതുകൊണ്ടാണെന്ന് സിപിഎമ്മിന്റെ പരിഹാസം

അഞ്ചു ലക്ഷം പേരുമായി സെക്രട്ടേറിയേറ്റ് വളയല്‍ ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു ; ആരേയും കിട്ടാത്തതുകൊണ്ടാണെന്ന് സിപിഎമ്മിന്റെ പരിഹാസം
വനിതാ മതിലിന് ബദലായി അഞ്ചു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത സെക്രട്ടേറിയേറ്റ് വളയല്‍ സമരം ഉപേക്ഷിക്കുന്നു. ഈ മാസം 18 ന് നടത്താനിരുന്ന ഉപരോധമാണ് ഉപേക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദി കേരളത്തില്‍ വരുന്നതിനാലാണ് സമരം ഉപേക്ഷിക്കുന്നതെന്നാണ് ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ സമരത്തിന് ആളെ കിട്ടാത്തത് കൊണ്ടാണ് ഉപേക്ഷിക്കുന്നതെന്ന് സിപിഎം കളിയാക്കുന്നു.

സെക്രട്ടേറിയേറ്റ് ഉപരോധം ഉപേക്ഷിച്ചതിനാല്‍ പുത്തരിക്കണ്ടം മൈതാനിയില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ ഈ കുറച്ചു ദിവസമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരുന്നു. ഹിന്ദുക്കളുടെ പിന്തുണ നേടി മുന്നേറ്റം നടത്താനാണ് ബിജെപി ശ്രമം.

Other News in this category4malayalees Recommends