യുകെയില്‍ ലോട്ടറിയടിച്ച് ധൂര്‍ത്തടിച്ച് പാപ്പരാകുന്നവര്‍ ഇനി ഉണ്ടാവില്ലേ...? സമ്മാനത്തുക ഒരുമിച്ച് നല്‍കുന്നതിന് പകരം പ്രതിമാസം 10,000 പൗണ്ട് വീതം മൂന്ന് ദശാബ്ദങ്ങള്‍ നല്‍കുന്ന പുതിയ ലോട്ടറി വരുന്നു;ധൂര്‍ത്തര്‍ക്ക് തുണയായി നാഷണല്‍ ലോട്ടറി

യുകെയില്‍ ലോട്ടറിയടിച്ച് ധൂര്‍ത്തടിച്ച് പാപ്പരാകുന്നവര്‍ ഇനി ഉണ്ടാവില്ലേ...? സമ്മാനത്തുക ഒരുമിച്ച് നല്‍കുന്നതിന് പകരം പ്രതിമാസം 10,000 പൗണ്ട് വീതം മൂന്ന് ദശാബ്ദങ്ങള്‍ നല്‍കുന്ന പുതിയ ലോട്ടറി വരുന്നു;ധൂര്‍ത്തര്‍ക്ക് തുണയായി നാഷണല്‍ ലോട്ടറി
യുകെയില്‍ ദശലക്ഷക്കണക്കിന് പൗണ്ടിന്റെ ലോട്ടറിയടിച്ചവരില്‍ പലരും അധികകാലം കഴിയുന്നതിന് മുമ്പ് തന്നെ പാപ്പരാകുന്നത് സര്‍വസാധാരണമാണ്. അധ്വാനിക്കാതെ ലഭിക്കുന്ന പണം സുഹൃത്തുക്കളുടെയും മറ്റും പ്രേരണ മൂലം വൃഥാ ചെലവഴിക്കുന്നതിനെ തുടര്‍ന്നാണ് ഈ പരിതാപകരമായ അവസ്ഥയുണ്ടാകുന്നത്. അതിനെ ചെറുക്കുന്നതിനായി പുതിയൊരു തരത്തിലുള്ള ലോട്ടറിയുമായി നാഷണല്‍ ലോട്ടറി രംഗത്തെത്തിയിരിക്കുകയാണ്.

ഇത് പ്രകാരം ലോട്ടറിയടിച്ചാല്‍ മില്യണ്‍ കണക്കിന് പൗണ്ടുകളുടെ സമ്മാന തുക ജേതാവിന്റെ കൈയില്‍ ഒരുമിച്ച് നല്‍കുകയില്ല. മറിച്ച് മാസം തോറും 10,000 പൗണ്ട് വച്ച് 30 വര്‍ഷങ്ങളിലായി നല്‍കുകയാണ് ചെയ്യുന്നത്. ധൂര്‍ത്തന്‍മാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായിട്ടാണ് നാഷണല്‍ ലോട്ടറി രംഗത്തെത്തിയിരിക്കുന്നത്. ലോട്ടറി പ്രൈസ് നേടുന്നവര്‍ക്ക് സ്ഥിരമായ വരുമാനം ഉറപ്പ് വരുത്തുകയാണ് ഉദ്ദേശ്യമെന്നാണ് നാഷണല്‍ ലോട്ടറി വിശദീകരിക്കുന്നത്.

പുതിയ ലോട്ടറി നേടാന്‍ സാധിക്കുന്നത് എല്ലാ അഞ്ച് മെയിന്‍ നമ്പറുകളും ലൈഫ് ബോളും മാച്ച് ചെയ്യാന്‍ സാധിക്കുന്നവര്‍ക്കാണ്. പുതിയ ഇതനുസരിച്ച് ഒന്ന് മുതല്‍ 47 വരെയുള്ള സംഖ്യകളില്‍ നിന്നും പ്ലേയര്‍മാര്‍ അഞ്ച ്നമ്പറുകള്‍ സെലക്ട് ചെയ്യണം. ഒന്ന് മുതല്‍ പത്ത് വരെ സംഖ്യകളില്‍ നിന്നാണ് ലൈഫ് ബോള്‍ സെലക്ട് ചെയ്യേണ്ടത്. രണ്ട് നമ്പറുകള്‍ മാച്ച് ചെയ്യുന്നവര്‍ക്ക് അഞ്ച് പൗണ്ട് മുതലുള്ള പ്രൈസുകള്‍ കരഗതമാവുകയും ചെയ്യും.

പുതിയ ലോട്ടറിയിലെ നിയമങ്ങള്‍ പ്രകാരം ലൈഫ് ബോള്‍ മാച്ച് ചെയ്യാതെ അഞ്ച് നമ്പറുകള്‍ ഒരു പ്ലേയറിന് ഒപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ പ്ലേയര്‍ക്ക് ഒരു വര്‍ഷത്തേ് മാസത്തില്‍ പതിനായിരം പൗണ്ട് വച്ച് നല്‍കും. യുകെയില്‍ തങ്ങള്‍ പ്രാപബല്യത്തില്‍ വരുത്തിയിരിക്കുന്ന പ്രഥമ അനൂറ്റി സ്‌റ്റൈല്‍ ഡ്രോ-ബേസ്ഡ് ഗെയിമാണിതെന്നാണ് ലോട്ടറി ഓപ്പറേറ്ററായ കെയിംലോട്ട് അവകാശപ്പെടുന്നത്.ഈ ഗെയിമിന് മറ്റ് വിദേശ രാജ്യങ്ങളില്‍ വന്‍ ജനകീയതയുണ്ടെന്നും കെയിംലോട്ട് വെളിപ്പെടുത്തുന്നു. മാസം തോറുമുള്ള സ്ഥിരമായ വരുമാനം കൊതിക്കുന്ന പ്ലേയര്‍മാര്‍ക്ക് ഉത്തമമായ ലോട്ടറിയാണിതെന്നാണ് ലോട്ടറി ഓപ്പറേറ്റര്‍ എടുത്ത് കാട്ടുന്നത്.ഈ ഗെയിം ചെറുപ്പക്കാരെ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category4malayalees Recommends