കൊട്ടാരക്കരയില്‍ വന്‍ ദുരന്തം, കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കൊട്ടാരക്കരയില്‍ വന്‍ ദുരന്തം, കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമാണ് മരിച്ചത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.


കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എംസി റോഡില്‍ ആയൂരിന് സമീപമാണ് അപകടമുണ്ടായത്.

കട്ടപ്പന-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്ന് സംശയിക്കുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. ബസിലുള്ളവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.


Other News in this category4malayalees Recommends