ശബരിമല മകരവിളക്ക്, ജനുവരി 14ന് പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശബരിമല മകരവിളക്ക്, ജനുവരി 14ന് പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശബരിമല മകരവിളക്കിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജനുവരി 14ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.മകരവിളക്കിന് മുന്നോടിയായുളള തിരുവാഭരണഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്നും ഇന്ന് ആരംഭിക്കും.


ഇന്ന് പുലര്‍ച്ചെ നടപടി പൂര്‍ത്തിയാക്കി പന്തളം കൊട്ടാരത്തിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറി.

തുടര്‍ന്ന് തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുവച്ചു.

ആദ്യ ദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും വിശ്രമിക്കുന്ന തിരുവാഭരണ ഘോഷയാത്ര 14ന് വൈകിട്ട് 4 ഓടെ ശരംകുത്തിയിലെത്തും. ഇവിടെനിന്ന് ദേവസ്വം ബോര്‍ഡും പൊലീസും അയ്യപ്പസേവാസംഘം വാളന്റിയമാരും ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. സാധാരണ ഇതിനോടനുബന്ധിച്ച് ഭക്തജന പ്രവാഹം തന്നെ ശബരിമല പരിസരത്തെത്തും. ഇത്തവണ സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends