ദുല്‍ഖറിന്റെ നായികയായി ആ സിനിമയില്‍ എത്തേണ്ടിയിരുന്നത് ഞാന്‍ ; വെിപ്പെടുത്തി നടി മാധുരി

ദുല്‍ഖറിന്റെ നായികയായി ആ സിനിമയില്‍ എത്തേണ്ടിയിരുന്നത് ഞാന്‍ ; വെിപ്പെടുത്തി നടി മാധുരി
ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാധുരി. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ളിയില്‍ നായികയായി ആദ്യം തന്നെയാണ് പരിഗണിച്ചതെന്ന് മാധുരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി ഇക്കാര്യം വ്യക്തമാക്കിയത്.

'ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ നായികയായിട്ടാണ് എനിക്ക് ആദ്യം അവസരം ലഭിച്ചത്. ഓഡിഷന്‍ വഴിയാണ് എന്നെ തെരഞ്ഞെടുത്തത്. പക്ഷേ എന്റെ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ലെന്ന് മാത്രമേ അപ്പോള്‍ തോന്നിയിരുന്നുള്ളു. അതില്‍ വിഷമമൊന്നുമില്ല വൈകിയാണെങ്കിലും സിനിമയില്‍ അരങ്ങേറാന്‍ സാധിച്ചല്ലോ അത് മതി. ചാര്‍ലിയുടെ സെറ്റില്‍ വെച്ചാണ് ജോജു ചേട്ടനെ പരിചയപ്പെടുന്നതും പിന്നീട് ജോസഫിലേക്ക് എത്തുന്നതും'മാധുരി പറയുന്നു

Other News in this category4malayalees Recommends