മോഹന്‍ലാല്‍ ഇരയ്‌ക്കൊപ്പമാണോ എന്നത് ആ ഒരൊറ്റ പ്രസ്താവനയിലൂടെ വ്യക്തമായതാണ് ; പത്മപ്രിയ

മോഹന്‍ലാല്‍ ഇരയ്‌ക്കൊപ്പമാണോ എന്നത് ആ ഒരൊറ്റ പ്രസ്താവനയിലൂടെ വ്യക്തമായതാണ് ; പത്മപ്രിയ
മീടു ഫാഷനാണെന്ന തരത്തിലുള്ള, നടന്‍ മോഹന്‍ലാലിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍, മോഹന്‍ലാല്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന് വിശദീകരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി പത്മപ്രിയ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

നടനെന്ന നിലയിലും അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലും മോഹന്‍ലാല്‍ എപ്പോഴും ഇരയായ നടിയ്‌ക്കൊപ്പമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീടു ഫാഷനാണെന്ന് പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നത് വ്യക്തമാണ്. പത്മപ്രിയ പറഞ്ഞു. മലയാളസിനിമയില്‍ നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെ മീടു ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശം.

Other News in this category4malayalees Recommends