ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി

ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി
ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രമുഖ പരസ്യ ബ്രാന്‍ഡായ ഗില്ലറ്റ് പാണ്ഡ്യയുമായുള്ള കാരാര്‍ അവസാനിപ്പിച്ചു. തങ്ങളുടെ മൂല്യങ്ങള്‍ക്ക് ചേരാത്ത രീതിയിലുള്ള പരാമര്‍ശമാണ് പാണ്ഡ്യ നടത്തിയതെന്ന് കരാര്‍ റദ്ദാക്കിക്കൊണ്ട് ഗില്ലറ്റ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.

കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹാര്‍ദിക്ക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ഇന്ത്യന്‍ ടീമില്‍ നിന്ന് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പരയും ഇവര്‍ക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്.

എത്രകാലത്തേക്ക് വിലക്കിയെന്ന കാര്യത്തില്‍ ബിസിസിഐ പ്രതികരിച്ചിട്ടില്ല. വിലക്ക് നീട്ടാനാണ് നിലവിലെ തീരുമാനമെന്ന് സൂചന. എത്രയും വേഗം സെലക്ഷന്‍ കമ്മറ്റി ചേരുമെന്നും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെയും ന്യൂസിലന്‍ഡിലെ പരമ്പരയിലെയും ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചത്. ഇതോടെ ഇരു പരമ്പരകളും താരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായത്.

Other News in this category4malayalees Recommends