പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ ഉയര്‍ത്തിക്കാട്ടി അഖിലേഷ് യാദവ് ; എസ്പി ബിഎസ്പി കൂട്ടുകെട്ട് ബിജെപിയ്ക്ക് ആശങ്കയാകുന്നു

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ ഉയര്‍ത്തിക്കാട്ടി അഖിലേഷ് യാദവ് ; എസ്പി ബിഎസ്പി കൂട്ടുകെട്ട് ബിജെപിയ്ക്ക് ആശങ്കയാകുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചതിന് പിന്നാലെ ബിഎസ്പി നേതാവ് മായാവതിയെ പ്രധാനമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി മായാവതിയെ ഉയര്‍ത്തിക്കാട്ടി എസ് പി പ്രസിഡന്റ് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പില്‍ മായാവതിയെ മുന്‍നിര്‍ത്തിയായിരിക്കും മത്സരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ യുപിയില്‍ എസ് പി ബി എസ് പി സഖ്യം യാഥാര്‍ഥ്യമായി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയും നേരത്തെ ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നുവെങ്കിലും ഇരു നേതാക്കളും ഇന്ന ലക്‌നോയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് നിര്‍ണായക സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായത്. എന്നാല്‍ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി തൂത്തുവാരിയാണ് ബിജെപി വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്രഭരണം പിടിച്ചത്. 80 ലോക്‌സഭാ സീറ്റില്‍ 71 എണ്ണവും ബിജെപി നേടിയിരുന്നു. പിന്നീട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ എത്തിയതോടെയാണ് ഇരു പാര്‍ട്ടികളും നിലനില്‍പ്പിനായി ഒന്നിച്ച് പോരാടണം എന്ന ചിന്ത ഉദിച്ചത്.

Other News in this category4malayalees Recommends