യുഎസ് പ്രസിഡന്റാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ തുല്‍സി ഗബാര്‍ഡ്; 2020ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യത്തെ ഹിന്ദുവെന്ന റെക്കോര്‍ഡ് തുല്‍സിക്ക് സ്വന്തം; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ഡസനോളം പേര്‍

യുഎസ് പ്രസിഡന്റാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ തുല്‍സി ഗബാര്‍ഡ്; 2020ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യത്തെ ഹിന്ദുവെന്ന റെക്കോര്‍ഡ് തുല്‍സിക്ക് സ്വന്തം; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ഡസനോളം പേര്‍
കോണ്‍ഗ്രസ് വുമണായ തുല്‍സി ഗബാര്‍ഡ് 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഹിന്ദുവെന്ന റെക്കോര്‍ഡ് ഇതോടെ തുല്‍സിക്ക് സ്വന്തമാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കൊതിക്കുന്ന ഒരു ഡസനോളം ഡെമോക്രാറ്റിക് നേതാക്കളില്‍ ഒരാളായിരിക്കും തുല്‍സിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. താന്‍ ഇതിന് ശ്രമിക്കാന്‍ തീരുമാനിച്ചുവെന്നും ഇത് സംബന്ധിച്ച ഔപചാരികമായ പ്രഖ്യാപനം അടുത്ത ആഴ്ച നടത്തുമെന്നുമാണ് തുല്‍സി പ്രഖ്യാപിച്ചിരിക്കുന്നത്.

സിഎന്‍എന്നിന്റെ ജോണ്‍സ് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുല്‍സി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കടമ്പകളെല്ലാം കടന്ന് തുല്‍സി പ്രസിഡന്റായാല്‍ ക്രിസ്ത്യനല്ലാത്ത ആദ്യത്ത യുഎസ് പ്രസിഡന്റായിരിക്കും തുല്‍സി. എന്നാല്‍ കടുത്ത മത്സരമായിരിക്കും തുല്‍സിക്ക് നേരിടേണ്ടി വരുന്നത്. 37കാരിയായ തുല്‍സിക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുന്നതിന് സാധ്യതയേറെയുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഇന്ത്യന്‍-ആഫ്രിക്കന്‍-അമേരിക്കന്‍ പാരമ്പര്യമുള്ള കമല ഹാരിസിനെ മറികടന്നാണ് തുല്‍സി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. മസാച്ചുസെറ്റ്‌സ് സെനറ്ററായ എലിസബത്ത് വാറെനെയും ഇക്കാര്യത്തില്‍ തുല്‍സി മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമെ ഡസന്‍ കണക്കിന് മറ്റ് നേതാക്കളും സ്ഥാനാര്‍ത്ഥിയാകാന്‍ കൊതിച്ച് രംഗത്തുണ്ട്. മുന്‍ ന്യൂയോര്‍ക്ക് മേയറായ മൈക്കല്‍ ബ്ലൂംബര്‍ഗ്, മുന്‍ വൈസ് പ്രസിഡന്റ് ജോയ് ബിഡെന്‍, കോണ്‍ഗ്രസ്മാനായ ബെറ്റോ ഓ റൗര്‍ക്കെ, എറിക് സ്വാല്‍വെല്‍, സെനറ്റര്‍മാരായ കോറി ബുക്കര്‍ , ഷെറോഡ് ബ്രൗണ്‍, കിര്‍സ്‌റ്റെന്‍ ഗില്ലിബാര്‍ഡ്, അമി ക്ലോബുച്ചര്‍, ബോബ് കാസെ, ഗവര്‍ണര്‍ സ്റ്റീവ് ബുല്ലോക്ക്, ടെറി മാക്ഔലിഫ് തുടങ്ങിയവരാണ് രംഗത്തുള്ളത്.

Other News in this category



4malayalees Recommends