ഓസ്ട്രേലിയയില്‍ തൊഴില്‍ സാധ്യതയേറിയ മികച്ച കോഴ്സുകളിവ; അക്കൗണ്ടന്‍സി,അഗ്രികള്‍ച്ചറല്‍ സയന്‍സ്,ആര്‍ക്കിടെക്ചര്‍,ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്,എന്‍ജിനീയറിംഗ്,കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സൈക്കോളജി തുടങ്ങിയവയ്ക്ക് തൊഴില്‍ സാധ്യതയേറെ

ഓസ്ട്രേലിയയില്‍ തൊഴില്‍ സാധ്യതയേറിയ മികച്ച കോഴ്സുകളിവ; അക്കൗണ്ടന്‍സി,അഗ്രികള്‍ച്ചറല്‍ സയന്‍സ്,ആര്‍ക്കിടെക്ചര്‍,ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്,എന്‍ജിനീയറിംഗ്,കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സൈക്കോളജി തുടങ്ങിയവയ്ക്ക് തൊഴില്‍ സാധ്യതയേറെ
ലോകത്തില്‍ പഠിക്കാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പരിഗണിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഓരോ വര്‍ഷവും ഓസ്‌ട്രേലിയ മൂന്ന് ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് സ്വാഗതം ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്കിടയില്‍ ഏതെല്ലാം കോഴ്‌സുകള്‍ തെരഞ്ഞെടുത്താലാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ളതെന്നത് അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ചില കോഴ്‌സുകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

അക്കൗണ്ടന്‍സി

ടാക്‌സ് അക്കൗണ്ടന്റ്, മാനേജ്‌മെന്റ് അക്കൗണ്ടന്റ് തുടങ്ങിയവയെ പോലുള്ള തൊഴിലുകള്‍ ഓസ്‌ട്രേലിയന്‍ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലുണ്ട്. ഇതിനാല്‍ അക്കൗണ്ടന്‍സി , പ്രഫഷണല്‍ അക്കൗണ്ടിംഗ് തുടങ്ങിയ ജോലികള്‍ക്ക് ഓസ്‌ട്രേലിയയില്‍ വന്‍ ഡിമാന്റാണുള്ളത്.

ആക്ട്വാറിയല്‍ സയന്‍സ്

ആക്ട്വാറിയല്‍ സയന്‍സ് ആദ്യകാലത്ത് ഇന്‍ഷുറന്‍സ് ഡൊമെയിന്‍, പെന്‍ഷന്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതിന്റെ സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, ബിസിനസുകളിലെ തീരുമാനമെടുക്കല്‍ തുടങ്ങിയവയിലേക്കും ഇതിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

അഗ്രികള്‍ച്ചറല്‍ സയന്‍സ്

അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റുകള്‍, ഫോറസ്ട്രി കണ്‍സള്‍ട്ടന്റുകള്‍, അഗ്രികള്‍ച്ചറല്‍ കണ്‍സള്‍ട്ടന്റുകള്‍, ആഗ്രോണോമിസ്റ്റുകള്‍, തുടങ്ങിയവര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. ഈ തൊഴിലുകള്‍ നിങ്ങള്‍ക്ക് സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലും കാണാം. ഓസ്‌ട്രേലിയയില്‍ നിന്നും അഗ്രികര്‍ച്ചറില്‍ ഡിഗ്രി നേടിയാല്‍ കൂടുതല്‍ തൊഴിലസരങ്ങളുണ്ട്.

ആര്‍ക്കിടെക്ചര്‍

ഓസ്‌ട്രേലിയയിലെ 90 ശതമാനം പേരും അര്‍ബന്‍ ഏരിയകളില്‍ നിന്നുമകലത്തായാണ് താമസിക്കുന്നത്. അതിനാല്‍ ആര്‍ക്കിടെക്ടുകള്‍ക്ക് രാജ്യത്ത് വന്‍ ഡിമാന്റുണ്ട്.

ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്

ഓസ്‌ട്രേലിയയില്‍ ഏറ്റവും ഡിമാന്റുള്ള തൊഴിലാണ് ബയോമെഡിക്കല്‍ എന്‍ജിനീയറുടേത്. ഇവയില്‍ മിക്കവയും സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടുമുണ്ട്.

എന്‍ജിനീയറിംഗ്

വാട്ടര്‍ ആന്‍ഡ് മറൈന്‍, ബില്‍ഡിംഗ് ആന്‍ഡ് പ്രോപ്പര്‍ട്ടി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ ഓസ്‌ട്രേലിയയില്‍ എന്‍ജിനീയര്‍മാര്‍ക്ക് പിടിവലിയാണ്. എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ്, എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്റസ്ട്രിയല്‍, കെമിക്കല്‍, സിവില്‍ എന്‍ജിനിയറിംഗ് മേഖളകളിലും വന്‍ ഡിമാന്റുണ്ട്.

ഡിമാന്റുള്ള മറ്റ് കോഴ്‌സുകള്‍

എര്‍ത്ത് സയന്‍സ് ആന്‍ഡ് റിലേറ്റഡ് ഫീല്‍ഡ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സൈക്കോളജി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സ്, മെഡിസിന്‍ തുടങ്ങിയ കോഴ്‌സുകള്‍ കഴിഞ്ഞാലും ഓസ്‌ട്രേലിയയില്‍ വന്‍ ഡിമാന്റുണ്ട്.

Other News in this category



4malayalees Recommends