ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം ; കേരളത്തിലെ ജനങ്ങള്‍ എല്ലാം തീരുമാനിക്കട്ടെ ; നിലപാട് മാറ്റി രാഹുല്‍ഗാന്ധി

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം ; കേരളത്തിലെ ജനങ്ങള്‍ എല്ലാം തീരുമാനിക്കട്ടെ ; നിലപാട് മാറ്റി രാഹുല്‍ഗാന്ധി
ശബരിമലയിലെ ആചാര സംരക്ഷണത്തിന് അനുകൂല നിലപാടുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സ്വീകരിച്ച നിലപാടില്‍ മാറ്റമുണ്ട്. ശബരിമലയിലെ ആചാരസംരക്ഷണത്തിനു പ്രസക്തിയുണ്ടെന്നും ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സ്ത്രീ പുരുഷ സമത്വം പാലിക്കണമെന്ന സുപ്രീംകോടതി വിധി പ്രസക്തമാണ്. സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ട് പക്ഷത്തും ന്യായമുണ്ടെന്നാണ് ഇപ്പോള്‍ കരുതുന്നത്. കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കേട്ടതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യാനില്ല. കേരളത്തിലെ ജനങ്ങള്‍ എല്ലാം തീരുമാനിക്കട്ടെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയോട് യോജിപ്പാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. അതോടൊപ്പം വിഷയത്തില്‍ തീവ്ര സമരം വേണ്ടെന്ന് കേരളത്തിലെ നേതൃത്വത്തോട് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു.

Other News in this category4malayalees Recommends