അമേരിക്കയെ പിന്തള്ളും ; 2030 ല്‍ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും

അമേരിക്കയെ പിന്തള്ളും ; 2030 ല്‍ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും
വരുന്ന പത്തുവര്‍ഷത്തിനിപ്പുറം ഇന്ത്യ സാമ്പത്തിക ശേഷിയില്‍ അമേരിക്കയെ പിന്തള്ളി ലോകത്ത് രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു ബ്രിട്ടീഷ് സാമ്പത്തിക സ്ഥാപനത്തിന്റെ പഠനമാണ് കണ്ടെത്തിയിരിക്കുന്നത്.

പത്തുവര്‍ഷത്തിന് അപ്പുറം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഇന്ത്യയും ചൈനയുമായിരിക്കും. അമേരിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം. ഇന്തോനേഷ്യ നാലാം സ്ഥാനത്തും തുര്‍ക്കി അഞ്ചാം സ്ഥാനത്തും എത്തുമെന്ന് പഠനം വ്യക്തമാക്കുന്നു.

പഠന പ്രകാരം 2020 ന് അപ്പുറം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനം ആയിരിക്കും. ചൈന അഞ്ച് ശതമാനം വളര്‍ച്ച നേടും. ലോകത്തെ നല്ലൊരു ശതമാനം ഇടത്തരക്കാരാകും, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടാണ് പഠനം നടത്തിയത് .

Other News in this category4malayalees Recommends