മുഖ്യമന്ത്രി കൊള്ളക്കാരനെന്ന് അധ്യാപകന്‍ ; നടപടിയെടുത്ത് കലക്ടര്‍ ; പിന്‍വലിച്ച് മുഖ്യനും

മുഖ്യമന്ത്രി കൊള്ളക്കാരനെന്ന് അധ്യാപകന്‍ ; നടപടിയെടുത്ത് കലക്ടര്‍ ; പിന്‍വലിച്ച് മുഖ്യനും
മുഖ്യമന്ത്രിയെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിക്കുകയും കൊള്ളക്കാരനെന്ന് അപമാനിക്കുകയും ചെയ്ത സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകനെതിരെ കലക്ടറുടെ നടപടി. നടപടി വാര്‍ത്ത അറിഞ്ഞയുടന്‍ നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയും.

ജബല്‍പൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മുകേഷ് തിവാരി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കൊള്ളക്കാരന്‍ എന്നു വിളിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ കലക്ടര്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ നടപടി പിന്‍വലിക്കണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടു. ഞാന്‍ എപ്പോഴും ആവിഷ്‌കാര സ്വാതന്ത്രത്തിനൊപ്പമാണ്. കലക്ടറുടെ നടപടി പെരുമാറ്റ ചട്ടങ്ങള്‍ അനുസരിച്ചാണ്. നല്ല അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അറിവാണ് പകരേണ്ടത്. ഭാവിയില്‍ അദ്ദേഹം ജോലിയില്‍ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു .

Other News in this category4malayalees Recommends