ഓസ്ട്രേലിയയിലേക്കുള്ള ഇമിഗ്രേഷനില്‍ 2018ല്‍ പെരുപ്പം ;2017ലെ മാന്ദ്യത്തില്‍ നിന്നും മോചനം; ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കുടിയേറ്റം മൂര്‍ധന്യത്തില്‍; ഈ ദശാബ്ദത്തിന്റെ തുടക്കത്തിലെ ഖനി സമൃദ്ധി കാലത്തേതിന് സമാനമായ കുടിയേറ്റ വര്‍ധനവ്

ഓസ്ട്രേലിയയിലേക്കുള്ള ഇമിഗ്രേഷനില്‍ 2018ല്‍  പെരുപ്പം ;2017ലെ മാന്ദ്യത്തില്‍ നിന്നും മോചനം; ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കുടിയേറ്റം മൂര്‍ധന്യത്തില്‍; ഈ ദശാബ്ദത്തിന്റെ തുടക്കത്തിലെ ഖനി സമൃദ്ധി കാലത്തേതിന് സമാനമായ കുടിയേറ്റ വര്‍ധനവ്
2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.ഇക്കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നെറ്റ് ഫോറിന്‍ മൈഗ്രേഷന്‍ കടുത്ത രീതിയില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണീ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.ഈ ദശാബ്ദത്തിന്റെ ആദ്യത്തില്‍ ഓസ്ട്രേലിയയില്‍ ഖനി സമൃദ്ധിയുണ്ടായ കാലത്തേതിന് സമാനമായ തോതില്‍ കുടിയേറ്റം ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണീ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഇവിടേക്ക് എത്തിച്ചേര്‍ന്നവരുടെയും ഇവിടെ നിന്ന് വിട്ട് പോയവരുടെയും കണക്കുകളെ മാത്രം വിശ്വസച്ച് കുടിയേറ്റം വര്‍ധിക്കുന്നുവെന്ന് പറയാനാവില്ലെന്നാണ് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സിനെ ഉദ്ധരിച്ച് ദി ബിസിനസ് ഇന്‍സൈഡര്‍ അഭിപ്രായപ്പെടുന്നത്.


ഇവയെ അടിസ്ഥാനമാക്കി മൈഗ്രേഷന്‍ സ്റ്റാറ്റിറ്റിക്സ് തയ്യാറാക്കുന്നത് പൂര്‍ണമായും ശരിയായിരിക്കില്ലെന്ന അഭിപ്രായവും ശക്തമാണ്. എന്നാല്‍ നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നുമുള്ള കുടിയേറ്റം വര്‍ധിക്കുന്നുവെന്ന് പറയാനാവുമെന്നും ബ്യൂറോ അഭിപ്രായപ്പെടുന്നു.ഓസ്ട്രേലിയന്‍ സമ്പദ് വ്യവസ്ത പുരോഗതിക്കുന്നത് ഇതിന്റെ പ്രതിഫലനമായും ബ്യൂറോ എടുത്ത് കാട്ടുന്നുOther News in this category4malayalees Recommends