ഇന്ത്യയ്ക്കും 298 റണ്‍സ് മാത്രം ; ധോണി പൂര്‍ത്തിയാക്കാതെ പോയ സിംഗിള്‍ വിവാദമാകുന്നു

ഇന്ത്യയ്ക്കും 298 റണ്‍സ് മാത്രം ; ധോണി പൂര്‍ത്തിയാക്കാതെ പോയ സിംഗിള്‍ വിവാദമാകുന്നു
ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അവസാന ഓവറിലെ സ്‌ക്‌സ് ഉള്‍പ്പെടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ധോണി വിവാദ കുരുക്കില്‍. മത്സരത്തിിടെ ധോണി നേടിയ സിംഗിള്‍ അപൂര്‍ണമായിരുന്നുവെന്നാണ് വാദം.

നേഥന്‍ ലയണിന്റെ പന്തില്‍ സിംഗിള്‍ നേടിയ ധോണി ഓട്ടം പൂര്‍ത്തിയാക്കാതെ ഓവര്‍ തീര്‍ന്നതിനാല്‍ തിരികെ പോരുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലാകുന്നുണ്ട്.

45ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ധോണി ഓട്ടം പൂര്‍ത്തിയാകാത്ത കാര്യം അംപയറും ശ്രദ്ധിച്ചില്ല. ഈ റണ്‍ ധോണിയുടേയും ഇന്ത്യയുടേയും അക്കൗണ്ടിലേക്ക് ചേര്‍ത്തു. വിജയ ലക്ഷ്യമായ 299 ആണ് ഇന്ത്യ പിന്തുടര്‍ന്നത്.നാലു പന്തു ബാക്കി നില്‍കേ കൊഹ്ലിയുടെ സെഞ്ച്വറിയുടെ കൂടി മികവില്‍ ഇന്ത്യ കളി പൂര്‍ത്തിയാക്കി .


Other News in this category4malayalees Recommends