ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക്, ബേസില്‍ തമ്പി മാന്‍ ഓഫ് ദ മാച്ച്

ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക്, ബേസില്‍ തമ്പി മാന്‍ ഓഫ് ദ മാച്ച്

ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക് കടന്നു. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ ഞെട്ടിച്ചിരിക്കുകയാണ് കേരളം. ഇതാദ്യമായാണ് കേരളം സെമിയില്‍ കടക്കുന്നത്. വയനാട്ടിലാണ് മത്സരം നടന്നത്.


ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിന് വിജയം കൈവരിച്ചിരിക്കുകയാണ് കേരളാ ടീം. ബേസില്‍ തമ്പിയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. മത്സരത്തില്‍ ബേസില്‍ തമ്പിക്കും സന്ദീപ് വാര്യര്‍ക്കും എട്ട് വിക്കറ്റ് നേടാന്‍ കഴിഞ്ഞു.

മൂന്ന് ഇന്ത്യന്‍ താരങ്ങളടങ്ങിയ ഗുജറാത്തിനെ ഞെട്ടിച്ചിരിക്കുകയാണ് കേരളം. കേരളത്തിന്റെ ജയം പേസര്‍മാരുടെ മികവിലാണ്. സെമി ഫൈനലും വയനാട്ടില്‍വെച്ചാണ് നടക്കുക. നിലവിലെ ജേതാക്കളാണ് വിദര്‍ഭ എതിരാളിയാകും.


Other News in this category4malayalees Recommends