സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തും

സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തും
സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ പിഴ ചുമത്തും. തൊഴില്‍നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് ശമ്പളം വൈകിപ്പിക്കുന്ന കമ്പനി ഉടമകള്‍ക്ക് തൊഴില്‍ കോടതികള്‍ പിഴ ചുമത്തുന്നത്. ഇതേത്തുടര്‍ന്ന് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ആകെയുള്ള നാലായിരം കേസുകളില്‍ 1619 കേസുകളാണ് തൊഴില്‍ കോടതി പരിഗണിക്കുന്നത്. ദമാമില്‍ 903 കേസുകളും ജിദ്ദയില്‍ 293 കേസുകളും എത്തിയതായാണ് റിപ്പോര്‍ട്ട്. തൊഴില്‍ കേസുകളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനാണ് തൊഴില്‍ കോടതികള്‍ നിലവില്‍വന്നത്. റിയാദ്, ജിദ്ദ, ദമാം, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് തൊഴില്‍ കോടതികള്‍ ആരംഭിച്ചിരിക്കുന്നത്.

തൊഴില്‍ കേസുകള്‍ പരിഗണിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ 30നാണ് രാജ്യത്ത് തൊഴില്‍ കോടതികള്‍ നിലവില്‍വന്നത്. തൊഴില്‍ക്കോടതികള്‍ നിലവില്‍വന്നതോടെ പരാതികളുമായി ആളുകള്‍ തൊഴില്‍ കോടതിയെ സമീപിക്കാന്‍ ആരംഭിച്ചിരുന്നു. റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends