പാണ്ഡ്യ രാഹുല്‍ ചാറ്റ് ഷോ വിവാദം സുപ്രീം കോടതിയിലേക്ക്

പാണ്ഡ്യ രാഹുല്‍ ചാറ്റ് ഷോ വിവാദം സുപ്രീം കോടതിയിലേക്ക്
സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ -ലോകേഷ് രാഹുല്‍ വിഷയം സുപ്രീം കോടതിയിലേക്ക് . സ്ത്രീവിരുദ്ധ പരാമര്‍ശനത്തിന്റെ പേരില്‍ ഇരുവരേയും വിലക്കിയ കാര്യം സുപ്രീം കോടതി തന്നെ നിയോഗിച്ച ഇടക്കാല ഭരണ സമിതി കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്ന് സിഒഎ ആവശ്യപ്പെട്ടു.

ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് കോടതി അടുത്താഴ്ചയ്ക്ക് മാറ്റിവച്ചു.

അതിനിടെ താരങ്ങളെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്ന് ബിസിസിഐ അറിയിച്ചു. ദേശീയ ടീമിലേക്കുള്ള ഇവരുടെ മടങ്ങല്‍ നീളുമെന്നാണ് സൂചന. നേരത്തെ ഓസ്‌ട്രേലിയന്‍ മത്സരത്തില്‍ നിന്ന് വിലക്കി നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു . കോഫി വിത്ത് കരണിലെ താരങ്ങളുടെ വാക്കുകളാണ് വിവാദമായത്.

Other News in this category4malayalees Recommends