സുരക്ഷാ പ്രശനങ്ങള്‍, വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി

സുരക്ഷാ പ്രശനങ്ങള്‍, വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി

പ്രവാസി വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം.സുരക്ഷാ പ്രശ്നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ മേഖലയിലെ പ്രയാസ രഹിത ജോലികളില്‍ തുടരുകയും ചെയ്യാം.


ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്സിങ് ജോലികള്‍, ടാറിങ്, ലോഹം ഉരുക്കല്‍ എന്നീ ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ല. ഊര്‍ജ്ജ ജനറേറ്റര്‍ ജോലികള്‍, വെല്‍ഡിങ്, രാസവള ഗോഡൗണ്‍ ജോലികള്‍, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികള്‍, പെയിന്റിംഗ് എന്നിവയിലും വിലക്കേര്‍പ്പെടുത്തി.

ഇതില്‍ ഭൂരിപക്ഷവും വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ്. എന്നാല്‍ ഇത്തരം ജോലികളില്‍ നേരിട്ട് ഇടപെടുന്നതിന് മാത്രമാണ് വിലക്കുള്ളത്. ഇതേ മേഖലയിലെ ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വ്യവസായ സ്ഥാപനങ്ങളിലെ അഡ്മിന്‍ ജോലികളില്‍ സ്ത്രീകളെ നിയമിക്കാവുന്നതാണ്.


Other News in this category4malayalees Recommends