കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന ഹൈ-സ്‌കില്‍ഡ് എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും കൂടി 2021ല്‍ 160,100 പേര്‍ക്ക് പിആര്‍ അനുവദിക്കും; 2018ലെ ലക്ഷ്യത്തേക്കാള്‍ 23 ശതമാനം അധികം

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന ഹൈ-സ്‌കില്‍ഡ് എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും കൂടി 2021ല്‍  160,100  പേര്‍ക്ക് പിആര്‍ അനുവദിക്കും;  2018ലെ ലക്ഷ്യത്തേക്കാള്‍ 23 ശതമാനം അധികം

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍, കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന ഹൈ-സ്‌കില്‍ഡ് എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും ഒരുമിച്ച് 2021 ആകുമ്പോഴേക്കും 160,100 പുതിയ പെര്‍മനന്റ് റെസിഡന്റുകളെ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. 2018ല്‍ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന 129,00 പിആറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 23 ശതമാനം വര്‍ധവാണുണ്ടായിരിക്കുന്നത്.


2018നും 2021നും ഇടയില്‍ കാനഡയിലേക്ക് കൊണ്ടു വരാന്‍ ലക്ഷ്യമിട്ടിരിക്കുന്ന 1.3 മില്യണ്‍ പിആറുകളിലെ 44 ശതമാനത്തെയും ഉള്‍ക്കൊള്ളുന്നത് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകളായ ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയും കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെയുമാണ് എത്തുന്നത്.

കാനഡയിലേക്കുള്ള എക്കണോമിക് ഇമിഗ്രേഷനില്‍ പ്രധാന പങ്ക് വഹിക്കുന്നത് എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റമാണ്. പൂളിലെ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ പോയിന്റ് നല്‍കിയാണ് അവരുടെ റാങ്ക് നിര്‍ണയിക്കുന്നത്.കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെ അതത് പ്രവിശ്യകള്‍ക്ക് വര്‍ഷം തോറും ഒരു നിശ്ചിത എണ്ണം എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറുകള്‍ അനുവദിക്കാന്‍ കഴിയും.

Other News in this category4malayalees Recommends