മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും അവിസ്മരണീയമായി

മാപ്പിന്റെ പ്രവര്‍ത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും അവിസ്മരണീയമായി
ഫിലാഡെല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോത്ഘാടനവും പുതുവത്സരാഘോഷവും 2019 ജനുവരി 19 ന് ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കൂടിയ യോഗത്തില്‍ പ്രൊഫസ്സര്‍. ഡോക്ടര്‍ . ശശിധരന്‍ നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു .


പ്രസിഡന്റ് ചെറിയാന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീജിത്ത് കോമാത്ത് വിശിഷ്ടാഥിതിയെ സദസ്സിന് പരിചയപ്പെടുത്തി . വിജ്ഞാനപ്രദവും ചിന്തനീയവുമായ പല വിഷയങ്ങളേക്കുറിച്ചും സംസാരിച്ച ആദ്ദേഹത്തിന്റെ പ്രസംഗം ഏവര്‍ക്കും ഒരു മുതല്‍ക്കൂട്ടായി .


ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് മാപ്പ് കാഴ്ചവയ്ക്കുന്നത് എന്ന കാര്യത്തില്‍ ഒരു മലയാളി എന്ന നിലയില്‍ താന്‍ അത്യധികം അഭിമാനം കൊള്ളുന്നുവെന്നും, ഈ പ്രതികൂല കാലാവസ്ഥയിലും ഇത്രയധികം ജനങ്ങള്‍ ഇന്നിവിടെ എത്തിയത് മാപ്പ് എന്ന അസോസിയേഷന്റെ ഐക്യത്തെയാണ് വ്യക്തമാക്കുന്നതെന്നും പറഞ്ഞ ആദ്ദേഹം 2019 ലെ മാപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങളരുളുകയും ചെയ്തു .


വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം സ്ത്രീജന പങ്കാളിത്തമുള്ള ഒരു അസോസിയേഷന്‍ മീറ്റിങ്ങ് കാണുന്നതെന്ന് ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വുമണ്‍സ് റെപ്രസെന്റ്‌ററ്റീവ് ഡോക്ടര്‍ ജെയ്‌മോള്‍ ശ്രീധര്‍ പറഞ്ഞു . കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിച്ച മാപ്പിന്റെ കിഡ്‌സ് ക്ലബ്ബിനു വിജയയാശംസകള്‍ നേര്‍ന്നു .


അമേരിക്കന്‍ നാഷണലാന്തം ഐഷാനി ശ്രീജിത്തും , ഇന്ത്യന്‍ നാഷണലാന്തം കെസിയാ വര്‍ഗീസും ആലപിച്ചു .ലിജോ ജോര്‍ജ്ജ് , അഷിതാ ശ്രീജിത്ത് എന്നിവര്‍ എം .സി മാര്‍ ആയി പരിപാടികള്‍ ക്രമീകരിച്ചു മികവുറ്റതാക്കി. ഫിലാഡെല്‍ഫിയാ മലയാളികളുടെ ആലാപന വസന്തത്തിലെ അനുഗ്രഹീത ഗായകരായ ശ്രീദേവി അജിത്കുമാര്‍, റേച്ചല്‍ ആനി ഉമ്മന്‍ , ശില്‍പ്പാ റോയി, ബിനു ജോസഫ്, തോമസ് കുട്ടി വര്‍ഗീസ് എന്നിവര്‍ ആലപിച്ച മനോഹര ഗാനങ്ങള്‍ പ്രോഗ്രാമിന് മാറ്റ് കൂട്ടി .


വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി കൃതജ്ഞതയും പറഞ്ഞു. വിഭവ സമര്‍ത്ഥമായ അത്താഴ വിരുന്നോടുകൂടി മികവുറ്റ പരിപാടികള്‍ പര്യവസാനിച്ചു.

രാജു ശങ്കരത്തില്‍ (മാപ്പ് പി.ആര്‍.ഒ) അറിയിച്ചതാണിത്.


Other News in this category



4malayalees Recommends