മങ്ക ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റ് ഫെബ്രുവരി 23നു ശനിയാഴ്ച കാലിഫോര്‍ണിയയില്‍

മങ്ക ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റ് ഫെബ്രുവരി 23നു ശനിയാഴ്ച കാലിഫോര്‍ണിയയില്‍
സാന്‍ഹൊസെ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ 'മങ്ക' സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഡാന്‍സ് പ്രേമികളാക്കായി ഒരുക്കുന്ന മങ്ക ഡാന്‍സ്‌ഫെസ്റ്റ് 2019 (MANCADANCE FEST 2019) , ഫെബ്രുവരി 23 ശനിയാഴ്ച , സാന്‍ജോസ് എവര്‍ഗ്രീന്‍ ഹൈസ്‌കൂള്‍ തീയേറ്ററില്‍വെച്ചുനടക്കപ്പെടുമെന്നു മങ്കയുടെ പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍ അറിയിച്ചു.


ഇന്ത്യന്‍ ഡാന്‍സ് ഇഷ്ട്ടപെടുന്ന എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരംഒരുക്കിക്കൊണ്ടാണ് മങ്ക ഡാന്‍സ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍, ഫോള്‍ക്, ബോളിവുഡ് എന്നീവിഭാഗങ്ങളില്‍ ആണ് മത്സരങ്ങള്‍. എല്ലാപ്രായത്തിലുള്ള കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാനുള്ളഅവസരം മങ്ക ഡാന്‍സ് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട് .


ആദ്യമായിട്ടാണ് മങ്ക ഇത്തരത്തില്‍ ഒരു ഡാന്‍സ ്‌കോമ്പറ്റിഷന്‍ സംഘടിപ്പിക്കുന്നത്. പ്രെസിഡെന്റ് സജന്‍ മൂലേപ്ലാക്കലിന്റെ നേതൃത്വത്തില്‍ അനില്‍ അരഞ്ഞാണി, ബിജു പുളിക്കല്‍, ശ്രീജിത്ത് കറുത്തൊടി, റാണി സുനില്‍, ഷെമി ദീപക് എന്നിവര്‍ കണ്‍വീനേഴ്‌സ് ആയുള്ളകമ്മിറ്റി ഡാന്‍സ്‌ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.


മലയാളിസംരംഭകരായ ഡോ:സോണിയ മാത്യു (റോസ് ഗാര്‍ഡന്‍ ഡെന്റല്‍), ബിജു മാത്യു (ഗ്രോവിങ് സ്റ്റാര്‍ ഓണ്‍ലൈന്‍ ട്യൂട്ടോറിങ് ), ജെയിംസ് മച്ചാത്തിക്കല്‍ ( A1 Jays Machining ) എന്നിവര്‍ പ്രോഗ്രാമിന്റെ ഗ്രാന്‍ഡ് സ്‌പോന്‌സര്‍സ് ആണ്. മീഡിയ പാര്‍ട്‌നെര്‍സ് ആയി സ്റ്റാര്‍മൂവീസ് USA, Elisda Media എന്നിവര്‍പ്രവര്‍ത്തിക്കുന്നു.


മനോഹരങ്ങളായ ഈ കലാവിരുന്നു ആസ്വദിക്കാനും, പ്രോത്സാഹിപ്പിക്കാനും സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ എല്ലാ ഡാന്‍സ്സ്‌നേഹികളെ യുംസ്‌നേഹപൂര്‍വ്വംക്ഷണിക്കുന്നതായി മങ്കപ്രെസിഡന്റും ബോര്‍ഡ് അംഗങ്ങളും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും WWW.MANCAONLINE.ORG സന്ദര്‍ശിക്കുക.

Other News in this category



4malayalees Recommends