ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത് ആഘോഷിച്ചു

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍  മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത് ആഘോഷിച്ചു
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം സിനിമാ പ്രേക്ഷകര്‍ക്കും, ആരാധകര്‍ക്കും മധുരം നല്‍കിയും കേക്ക് മുറിച്ചും ആഘോഷിച്ചു. ഇന്നലെ ബഹ്‌റൈന്‍ ജുഫെയ്ര്‍ മാളില്‍ പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ സിനിമയുടെ ഫാന്‍സ് ഷോ നടന്നു കൊണ്ടിരിക്കെയാണ് മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത പുറത്തു വന്നത്. സിനിമ യ്ക്ക് ശേഷം അവിടെ വച്ച് കേക്ക് മുറിച്ചു, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആരാധകര്‍ പുരസ്‌കാരലബ്ദി ആഘോഷമാക്കി. പലതവണ പടിക്കല്‍ വന്നിട്ടും കിട്ടാതിരുന്ന പത്മഭൂഷണ്‍ പുരസ്‌കാരം ഈ വര്‍ഷം ശ്രീ. മോഹന്‍ലാലിന് രാജ്യം നല്‍കി എന്നറിഞ്ഞതിനാല്‍ വളരെ അധികം സന്തോഷം എന്ന് ലാല്‍ കെയര്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മകന്റെ സിനിമ വളരെ നല്ല അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും അതോടൊപ്പം തന്നെ അതെ ദിവസം ഇങ്ങനെ ഒരു സന്തോഷ വാര്‍ത്ത വരുകയും ചെയ്തത് ഇരട്ടി മധുരം ആയി എന്ന് സെക്രെട്ടറി എഫ്. എം. ഫൈസല്‍ പറഞ്ഞു. ഷൈജു, മനോജ്, അരുണ്‍ തൈക്കാട്ടില്‍ , മണിക്കുട്ടന്‍, വിഷ്ണു, അരുണ്‍ നെയ്യാര്‍, രതീഷ്, സ്മിജേഷ്, ഹരി എന്നിവര്‍ ഫാന്‍സ് ഷോയ്ക്കും, മറ്റു ആഘോഷപരിപാടികള്‍ക്കും നേതൃത്വം നല്‍കി.

Other News in this category



4malayalees Recommends