നോവ സ്‌കോട്ടിയ ലേബര്‍ മാര്‍ക്കറ്റ് പ്രിയോറിറ്റീസ് സ്ട്രീമിലേക്ക് എക്‌സ്പ്രസ് എന്‍ട്രി പൂളിലെ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരില്‍ നിന്നും പിആര്‍ അപേക്ഷ ക്ഷണിച്ചു; 5 വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 600 സിആര്‍എസ് പോയിന്റ്‌സ്

നോവ സ്‌കോട്ടിയ ലേബര്‍ മാര്‍ക്കറ്റ് പ്രിയോറിറ്റീസ് സ്ട്രീമിലേക്ക് എക്‌സ്പ്രസ് എന്‍ട്രി പൂളിലെ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരില്‍ നിന്നും പിആര്‍ അപേക്ഷ ക്ഷണിച്ചു; 5 വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 600 സിആര്‍എസ് പോയിന്റ്‌സ്
എക്‌സ്പ്രസ് എന്‍ട്രി പൂളിലെ അര്‍ഹരായ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരില്‍ നിന്നും നോവ സ്‌കോട്ടിയ അതിന്റെ ലേബര്‍ മാര്‍ക്കറ്റ് പ്രിയോറിറ്റീസ് സ്ട്രീമിലൂടെയുള്ള പെര്‍മനന്റ് റെസിഡന്‍സിന് നോമിനേഷനുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 24നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കാനഡയുടെ നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ (എന്‍ഒസി) 2016ന് കീഴിലുള്ള ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്‍ഒസി111-ഫിനാന്‍ഷ്യല്‍ ഓഡിറ്റേര്‍സ് ആന്‍ഡ് അക്കൗണ്ടന്റ്‌സ്-ല്‍ നിര്‍ബന്ധമാണ്.

ഈ സ്ട്രീമിലൂടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അംഗീകാരം ലഭിക്കുന്നവര്‍ക്ക് 600 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ ലഭിക്കും. ഇതിലൂടെ ഭാവിയിലെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയില്‍ കനേഡിയന്‍ പിആറിനുള്ള ഇന്‍വിറ്റേഷന്‍ ടു അപ്ലൈ(ഐടിഎ)യില്‍ ഇവര്‍ക്ക് മുന്‍നിരയില്‍ സ്ഥാനം ലഭിക്കുന്നതായിരിക്കും. ഈ സ്ട്രീമിന് കീഴില്‍ ഒരു ലെറ്റര്‍ ടു ഇന്ററസ്റ്റ് ലഭിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈലില്‍ വര്‍ക്ക് എക്‌സ്പീരിയന്‍സിനെ കുറിച്ചുള്ള ഏകദേശം ചിത്രം നല്‍കേണ്ടതുണ്ട്. ഈ പ്രവര്‍ത്തി പരിചയും ഫെഡറല്‍ ഗവണ്‍മെന്‍രിന്റെ എന്‍ഒസി2016ല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ടാര്‍ജറ്റ് ഒക്യുപേഷനുമായി ജോബ് ഡിസ്‌ക്രിഷന് പൊരുത്തമുണ്ടായിരിക്കണം.ജനുവരി 24ന് നടന്ന ഡ്രോയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ താഴെപ്പറയുന്ന ക്രീറ്റീരിയ കൂടി ഉള്ളവരായിരിക്കണം

1- 2018 ജൂലൈ ഒന്നിനോ അല്ലെങ്കില്‍ അതിന് ശേഷമോ എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ സബ്മിറ്റ് ചെയ്തവരായിരിക്കണം.

2- 400നും 450നും മധ്യേ സിആര്‍എസ് പോയിന്റുകള്‍ നേരിയിരിക്കണം.

3- ഒരു യൂണിവേഴ്‌സിറ്റി, കോളജ് , ട്രേഡ് അല്ലെങ്കില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ അല്ലെങ്കില്‍ മറ്റൊരു സ്ഥാപനത്തില്‍ നിന്നും ഒരു ബാച്ചിലേര്‍സ് ഡിഗ്രി അല്ലെങ്കില്‍ മൂന്നോ അതിലധികമോ വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു പ്രോഗ്രാം പൂര്‍ത്തിയാക്കിയിരിക്കണം.

4- ഒരു കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച് മാര്‍ക്ക് സ്‌കില്‍ ലെവല്‍ ഓഫ് 7 അല്ലെങ്കില്‍ ഹയര്‍ ഇന്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഫോര്‍ സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് പാസായിരിക്കണം.

5- എന്‍ഒസി 0, എ അല്ലെങ്കില്‍ ബി എന്നിവയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, എന്‍ഒസി 111ല്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിന്റെ തെളിവിനായി എംപ്ലോയര്‍മാരില്‍ നിന്നും ലെറ്റേര്‍സ് ഓഫ് റഫറന്‍സ് നേടിയിരിക്കണം.

Other News in this category



4malayalees Recommends