മാര്‍പ്പാപ്പയുടെ കുര്‍ബാന ; യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കും ; സൗജന്യ യാത്രാ സൗകര്യവും ഒരുക്കി

മാര്‍പ്പാപ്പയുടെ കുര്‍ബാന ; യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കും ; സൗജന്യ യാത്രാ സൗകര്യവും ഒരുക്കി
ഫെബ്രുവരി 5ന് വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവ് പ്രമാണിച്ച് അബുദബിയില്‍ വന്‍ തയ്യാറെടുപ്പ്. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ 140000 ത്തില്‍ അധികമാളുകള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കും. ഫെബ്രുവരി 3 ന് യുഎഇയില്‍ എത്തുന്ന മാര്‍പ്പാപ്പ അബുദാബി കിരീടാവകാശിയായ എച്ച് എച്ച് ഷൈഖ് മുഹമ്മദ് ബിന്‍ സയെദുമായി കൂടിക്കാഴ്ച നടക്കും. ശേഷം വ്യത്യസ്ഥ മത വിഭാഗങ്ങളുടെ നേതാക്കളെ കാണും.

ചൊവ്വാഴ്ച സെന്റ് ജോസഫ് കത്തീഡ്രല്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം സയെദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുക. കുര്‍ബാനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സൗജന്യ യാത്ര സൗകര്യവും ഒരുക്കിയിട്ടുണ്ട് .

Other News in this category



4malayalees Recommends