മിഷണറിയുടെ കഥയുമായി മലയാളിയുടെ സിനിമ

മിഷണറിയുടെ കഥയുമായി മലയാളിയുടെ സിനിമ
1999 ജനുവരി 23നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദാരുണമായ വാര്‍ത്ത കടന്നുവന്നത്. ഒട്ടേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയയില്‍ നിന്നും കുഷ്ഠരോഗികളെ പരിപാലിക്കാനും, സുവിശേഷവേലയ്ക്കുമായി ഇന്ത്യയിലെ ഒറീസയില്‍ നിന്നു ഭാര്യ ഗ്ലാഡിസ്, മക്കളായ എസ്തഫര്‍, ഫിലിപ്പ്, തിമോത്തി എന്നിവര്‍ക്കൊപ്പമെത്തിയ ഗ്രഹാം സ്റ്റെയില്‍സ്, ചുരുങ്ങിയ കാലംകൊണ്ട് ഗോത്രവാസികളുടേയും വേദന അനുഭവിക്കുന്നവരുടേയും രോഗികളുടേയും മനംകവര്‍ന്നു.


സമൂഹത്തിനായി യാതൊരു ഫലേച്ഛയുമില്ലാതെ ജീവിതം സമര്‍പ്പിച്ച ഗ്രഹാമിനേയും കുട്ടികളേയും സാമൂഹ്യവിരുദ്ധര്‍ കാറിലിട്ട് ചുട്ട് കരിക്കുകയായിരുന്നു. പിന്നീട് മക്കളോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ ഗ്ലാഡിസ് ആതുര സേവനവും സുവിശേഷവേലയും തുടരുകയാണ്. പിന്നീട് തന്റെ ഭര്‍ത്താവിനേയും മക്കളേയും ചുട്ടുകരിച്ചവര്‍ക്ക് ഗ്ലാഡിസ് മാപ്പു നല്‍കി.


ഇവരുടെ ജീവിതകഥയാണ് മലയാളി ബിസിനസുകാരനായ (സ്‌കൈപാസ് ട്രാവല്‍സ്) വിക്ടര്‍ ഏബ്രഹാം (പ്രൊഡ്യൂസര്‍), പ്രശസ്ത ഹോളിവുഡ് സംവിധായകനായ അനീഷ് ഡാനിയേലിന്റെ സഹായത്തോടെ അഭ്രപാളികളിലാക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് താരങ്ങളായ സ്റ്റീഫന്‍ ബാഡിന്‍, ഷെര്‍മന്‍ ജോഷി, ഷാരി റിഗ്ഗി എന്നിവര്‍ അഭിനയിച്ച 'The Least of These' എന്ന സിനിമയുടെ പ്രീമിയര്‍ ഷോ ന്യൂയോര്‍ക്ക് സിറ്റിയിലെ എസ്.വി.എസ് തീയറ്ററില്‍ ജനുവരി 23നു നടത്തി.


ഒട്ടേറെ ഹൃദസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ സ്‌നേഹത്തിന്റേയും സഹനത്തിന്റേയും പ്രതീക്ഷയുടേയും സന്ദേശമാണ് നല്‍കുന്നത്. പ്രീമിയര്‍ ഷോയില്‍ പങ്കെടുത്ത മുന്നൂറോളം കാണികള്‍ അഭിനേതാക്കളേയും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതികവിദഗ്ധരേയും അഭിനന്ദിച്ചു.


ഇന്ത്യയിലെ എട്ടു ഭാഷകളിലായി ഇറക്കുന്ന ഈ ഹോളിവുഡ് ചിത്രം തീര്‍ച്ചയായും ജനഹൃദയങ്ങളെ കീഴടക്കി ജൈത്രയാത്ര തുടരുമെന്നു യാതൊരു സംശയവുമില്ല. വര്‍ഷങ്ങളായി ഈ നല്ല സിനിമയുടെ പണിപ്പുരയിലായിരുന്ന വിക്ടറിനും അനീഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഫെബ്രുവരി ആദ്യവാരം 'The Least of These' തീയേറ്ററുകളിലെത്തുന്നു.


അനിയന്‍ ജോര്‍ജ് അറിയിച്ചതാണിത്.

Other News in this category



4malayalees Recommends