യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്

യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇതിന് പ്രധാന കാരണമായിത്തീരുകയെന്നും മുന്നറിയിപ്പുണ്ട്.


അതായത് എന്‍വയോണ്‍മെന്റ് ഡീറെഗുലേഷന് ട്രംപ് ഒരുങ്ങുന്നത് കടുത്ത കാലാവസ്ഥാ വ്യതിയാനമായിരിക്കും രാജ്യത്തുണ്ടാക്കുകയെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇതിലൂടെ സമ്പദ് വ്യവസ്ഥ വളരുമെന്നാണ് ട്രംപ് അവകാശപ്പെടുന്നതെങ്കിലും അത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമായി വര്‍ത്തിക്കുകയാണ് ചെയ്യുകയെന്നാണ് ഫെഡറല്‍ ഏജന്‍സികള്‍ മുന്നറിയിപ്പേകുന്നത്.

പരിസ്ഥിതി മലിനീകരണത്തിന് ആക്കം കൂട്ടുന്ന നിരവധി പ്രകോപനപരമായ ചുവട് വയ്പുകള്‍ ട്രംപ് അടുത്ത കാലത്തെടുത്തിരുന്നു. വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വിഷപ്പുക നിയന്ത്‌രിക്കുന്ന നിയമങ്ങളില്‍ സാമ്പത്തിക വികസനത്തിനെന്ന പേരില്‍ ട്രംപ് ഇളവുകള്‍ ഏര്‍പ്പെടുത്തിയത് കടുത്ത ദോഷമാണുണ്ടാക്കുകയെന്നും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ യുഎസിനെ പാരീസ് കരാറില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം രാജ്യത്ത് പ്രതികൂലമായ കാലാവസ്ഥാ വ്യതിയാനത്തിനും അത് സമ്പദ് വ്യവസ്ഥക്ക് ദോഷകരമായും ബാധിക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇതിന് മുമ്പും ഈ ഏജന്‍സികള്‍ ഇത്തരം മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.


Other News in this category



4malayalees Recommends