അംഗ അസ്സോസ്സിയേഷനുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥനമാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.

അംഗ അസ്സോസ്സിയേഷനുകളുടെയും  റീജിയനുകളുടെയും അഭ്യര്‍ത്ഥനമാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. റീജിയന്‍ തലത്തില്‍ ഉള്ള തിരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് രണ്ട് മൂന്ന് തീയതികളിലും നാഷണല്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്‍പതാം തീയതിയും നടക്കുമെന്നു ദേശീയ പ്രസിഡന്റ് മാമന്‍ ഫിലിപ്പും ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ചില അംഗ കഴിഞ്ഞ മാസം കൂടിയ ദേശീയ കൗണ്‍സില്‍ എടുത്ത തീയതികള്‍ അസ്സോസ്സിയേഷനുകള്‍ക്കും റീജിയനുകള്‍ക്കും അസൗകര്യമായതിനാലാണ് തീയതികളില്‍ മാറ്റം വരുത്തിയിരിക്കുന്നത് എന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.


തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിനെ ഏല്‍പ്പിക്കുവാന്‍ കമ്മറ്റി തീരുമാനിച്ചു. ആയതിനാല്‍ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പേര് വിവരം അതാതു റീജിയണല്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും ശേഖരിച്ചു uukmaelection@yahoo.com എന്ന ഇ മെയിലിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ചുവടെ.


പ്രിയ യുക്മ റീജിയണല്‍ ഭാരവാഹികളെ/ യുക്മ അംഗഅസോസിയേഷന്‍ ഭാരവാഹികളെ,

യുക്മയുടെ നിലവിലുള്ള ദേശീയ റീജിയണല്‍ നേതൃത്വങ്ങളുടെ രണ്ട് വര്‍ഷ പ്രവര്‍ത്തന കാലാവധി അവസാനിക്കുകയാണല്ലോ. യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെതെരഞ്ഞെടുക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട വോട്ടേഴ്‌സ് ലിസ്റ്റിലേക്ക് അംഗ അസോസിയേഷനുകളില്‍ നിന്നും മൂന്ന് യുക്മ പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത് വോട്ടേഴ്‌സ് ലിസ്റ്റ്പ്രസിദ്ധികരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിക്കുകയാണ്.


തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി: 30 ജനുവരി 2019

യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി: 12 ഫെബ്രുവരി 2019

യുക്മ പ്രതിനിധി കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 17 ഫെബ്രുവരി 2019

തിരുത്തലുകള്‍ക്കുള്ള അവസാന തീയതി: 19 ഫെബ്രുവരി 2019


(Only spelling Corrections are allowed. Name changes or adding new names are not allowed once draft voters list published on 17/02/2019)


അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 20 ഫെബ്രുവരി 2019


റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി: 2 / 3 മാര്‍ച്ച് 2019


നാഷണല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി: 9 മാര്‍ച്ച് 2019



യുക്മ വെബ്‌സൈറ്റിലും (www.uukma.org) യുക്മ ന്യൂസിലും (www.uukmanews.com) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ (Only spelling Corrections are allowed. Name changes or adding new names are not allowed once draft voters list published on 17/02/2109).പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായിതെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സമാന്തര സംഘടനകളില്‍ സ്ഥാനം വഹിക്കുന്നവര്‍ക്ക് യുക്മ പ്രതിനിധിയായിവരാവുന്നതാണ്. എന്നാല്‍ യുക്മയുടെ റീജിയണല്‍ തലത്തിലോ, ദേശീയ തലത്തിലോ ഏതെങ്കിലും സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നതിനോ ഭാരവാഹിത്വം വഹിക്കുന്നതിനോ അര്‍ഹതഉണ്ടായിരിക്കുന്നതല്ല.13/01/2019 തില്‍ യുക്മ ദേശീയ പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ ദേശീയ നിര്‍വാഹക സമിതിയുടെ തീരുമാനപ്രകാരമാണിത്.


ചില അംഗ അസ്സോസ്സിയേഷനുകളുടെയും റീജണുകളുടെയും അഭ്യര്‍ത്ഥനകള്‍മാനിച്ച് ദേശീയ ജനറല്‍ സെക്രട്ടറി 22/01/2019 അറിയിച്ചിട്ടുള്ള തീയതികളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്.



യുക്മപ്രതിനിധികളുടെ പേരുകള്‍ സമര്‍പ്പിക്കുവാനുള്ള ഫോം ഇതോടൊപ്പം കൊടുക്കുന്നു. അസോസിയേഷനുകള്‍ റീജിയണുകള്‍ വഴിയാണ് പ്രതിനിധി ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്.



പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന മെയില്‍ യാതൊരു കാലതാമസവും കൂടാതെ അതാത് റീജിയണുകളിലെ യുക്മ അംഗ അസ്സോസിയേഷനുകളില്‍ എത്തിക്കുക എന്നത് റീജിയണല്‍ സെക്രട്ടറിയുടെയുംപ്രസിഡണ്ടനിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ അസ്സോസിയേഷനുകളില്‍ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമാഹരിച്ചു തെരഞ്ഞെടുപ്പ് ചുമതലയുള്ളദേശീയ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിന് താഴെ നല്‍കിയിട്ടുള്ള ഇമെയിലില്‍ എത്തിക്കേണ്ട ചുമതലയും uukmaelection@yahoo.com നിലവിലുള്ള റീജിയണല്‍ സെക്രട്ടറിയോ പ്രസിഡണ്ടോനിര്‍വഹിക്കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ ഭാരവാഹികളുടെ പേരും ഫോണ്‍ നമ്പറും ദേശീയ ജനറല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് മാര്‍ഗരേഖകള്‍ കൃത്യമായി പാലിച്ചു നീതിപൂര്‍വമായും സത്യസന്ധമായുമുള്ള തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു.





യുക്മ ദേശീയ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പിന്റെ നിര്‍ദ്ദേശപ്രകാരം


സെക്രട്ടറി

റോജിമോന്‍ വര്‍ഗീസ്

Other News in this category



4malayalees Recommends