ന്യൂസിലന്‍ഡിനെതിരായ മത്സരം ; ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു ; ധോണിയിറങ്ങും

ന്യൂസിലന്‍ഡിനെതിരായ മത്സരം ; ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു ; ധോണിയിറങ്ങും
ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ദയനീയ പരാജയം നേരിട്ട ഇന്ത്യ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് പ്രതീക്ഷ. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിന്റെ പകിട്ട് നഷ്ടമാകുന്ന രീതിയിലായിരുന്നു നാലാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വി. ഹാമില്‍ട്ടണില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇന്ത്യ ന്യൂസീലന്‍ഡ് ഏകദിനപരമ്പരയിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. ധോണി ഇന്ന് തിരിച്ചെത്തുന്നത് ടീമിന് ആശ്വാസമാണ്. നാലാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിയും എം.എസ് ധോണിയും വിട്ടു നിന്നത് ടീമിന്റെ പരാജയത്തിന് ഒരു കാരണമായി വിമര്‍ശനമുയര്‍ന്നിരുന്നു.

Other News in this category4malayalees Recommends