സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പുതിയ ഭരണസമിതി അധികാരമേറ്റു

സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പുതിയ ഭരണസമിതി അധികാരമേറ്റു

ഫിലാഡല്‍ഫിയാ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്തീസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട

സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ( 5422 N . Mascher St , Philadelphia , PA 19120) 2019 ലേക്കുള്ള ഭരണസമിതിയിലേക്ക് ജെയിന്‍ കല്ലറയ്ക്കല്‍, വിന്‍സി കുറിയാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു.


വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരിയും പ്രസിഡന്റുമായ റവ. ഫാദര്‍. ബാബു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, 2018 ലെ ട്രഷറാര്‍ ആയിരുന്ന വിനേഷ് മാത്യുവും, സെക്രട്ടറി മിസ്സിസ് സുജാ ജോര്‍ജ്ജും അക്കൗണ്ടും മറ്റു ഡോക്കുമെന്റ്‌സും പുതിയ ട്രഷറാര്‍ ജെയിന്‍ കല്ലറയ്ക്കലിനും സെക്രട്ടറി വിന്‍സി കുറിയാക്കോസിനും കൈമാറി.


പുതിയ മാനേജിംഗ് കമ്മറ്റിയില്‍ കുര്യന്‍ മത്തായി, ജേക്കബ്ബ് ഫിലിപ്പ്, ജോയി മാത്യു, റെജി ജോസഫ്, ഡെയ്‌സി ജോണ്‍, വിനേഷ് മാത്യു എന്നിവരും, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ വിനേഷ് മാത്യു, സുജാ ജോര്‍ജ്ജ് എന്നിവരും ഉള്‍പ്പെടുന്നു. മെറിന്‍ ഫിലിപ്പ് യൂത്ത് റെപ്രസന്ററ്റീവായും, ഫിലിപ് സി. ജോണ്‍ ഓഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു .


2018 ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ഭരണസമിതിയോടുള്ള നന്ദിയും കൃതജ്ഞതയും വികാരി ഫാദര്‍ ബാബു വര്‍ഗീസ് അറിയിച്ചതോടൊപ്പം, പുതിയ ഭരണസമിതിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.


വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ.Other News in this category4malayalees Recommends