കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഫോം ഓണ്‍ലൈനില്‍ ''ദേ... വന്നു...ദാ പോയി''....!! ആയിരക്കണക്കിന് പേര്‍ അപേക്ഷ പൂര്‍ത്തിയാക്കാനാവാത്ത നിരാശയില്‍; ഫസ്റ്റ്-കം, ഫസ്റ്റ്-സെര്‍വ്ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫോം മിനുറ്റുകള്‍ മാത്രം ലഭ്യമാക്കിയതില്‍ പ്രതിഷേധം

കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഫോം ഓണ്‍ലൈനില്‍ ''ദേ... വന്നു...ദാ പോയി''....!! ആയിരക്കണക്കിന് പേര്‍ അപേക്ഷ പൂര്‍ത്തിയാക്കാനാവാത്ത നിരാശയില്‍; ഫസ്റ്റ്-കം, ഫസ്റ്റ്-സെര്‍വ്ഡ്   ഓണ്‍ലൈന്‍ അപേക്ഷാ ഫോം മിനുറ്റുകള്‍ മാത്രം ലഭ്യമാക്കിയതില്‍ പ്രതിഷേധം

കാനഡയിലേക്കുള്ള ഇമിഗ്രേഷന് അപേക്ഷിക്കുന്നതിനുള്ള ഫെഡറല്‍ അപ്ലിക്കേഷന്‍സ് ഓണ്‍ലൈനില്‍ ലഭ്യമാക്കി മിനുറ്റുകള്‍ക്കുള്ളില്‍ ക്ലോസ് ചെയ്തതിനെക്കുറിച്ചുള്ള വിമര്‍ശനം കനക്കുന്നു. ഇത്തരത്തില്‍ ഇമിഗ്രേഷന്‍ ഫോം മിനുറ്റുകള്‍ മാത്രം ലഭ്യമാക്കിയ നടപടി മൂലം നിരവധി പേര്‍ക്ക് പുതിയ ഇമിഗ്രേഷന്‍ സിസ്റ്റത്തിന് കീഴില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന ആരോപണവും ശക്തമാണ്. പുതിയ രീതിയിലുള്ള ഫസ്റ്റ്-കം, ഫസ്റ്റ്-സെര്‍വ്ഡ് ഓണ്‍ലൈന്‍ അപേക്ഷാ സിസ്റ്റം ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്കായിരുന്നു ലോഞ്ച് ചെയ്തിരുന്നത്.


ഇത് പ്രകാരം കുടുംബാംഗങ്ങളെ കാനഡയിലേക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള ആദ്യ പടിയെന്ന നിലയ്ക്ക് ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും അപ്ലിക്കന്റ് ഇന്‍ഫര്‍മേഷനും സമര്‍പ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനാവാതെ പോയവരുടെ പ്രതിനിധികളിലൊരാളാണ് ഹര്‍മീത് സിംഗ്. പുതിയ സിസ്റ്റമനുസരിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിനായി രാത്രി മുഴുവനിരുന്നു താന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം അപേക്ഷ സമര്‍പ്പിക്കാനായില്ലെന്നുമാണ് ഹര്‍മീത് സിംഹ് പരിതപിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ ബേണബിയില്‍ പെര്‍മനന്റ് റെസിഡന്റാണ് ഇദ്ദേഹം. ഇന്ത്യയില്‍ നിന്നും തന്റെ മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ട് വരാന്‍ നിരവധി വര്‍ഷങ്ങളായി അദ്ദേഹം ശ്രമിക്കുന്നുവെങ്കിലും ഇത് വരെ നടന്നിട്ടില്ല. ഇപ്രാവശ്യമെങ്കിലും അതിന് സാധിക്കുമെന്ന് കരുതിയെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം നിരാശപ്പെടുന്നു. അപേക്ഷ ഓപ്പണ്‍ ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിംഗും കസിനും കമ്പ്യൂട്ടറിന് മുന്നിലിരിക്കുകയും ഫോം പ്രത്യക്ഷപ്പെട്ട് അത് പൂരിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അപ്രത്യക്ഷമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ദുരനുഭവം നിരവധി പേര്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ 27,000 എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കപ്പെട്ടയുടന്‍ സിസ്റ്റം ക്ലോസ് ആവുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends