വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായെന്ന പേരില്‍ പിരിച്ചു വിട്ടു ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധ്യാപിക

വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായെന്ന പേരില്‍ പിരിച്ചു വിട്ടു ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധ്യാപിക
വിവാഹത്തിനു മുന്‍പു ഗര്‍ഭിണിയായതു ഗുരുതരമായ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഹാരിസ്ബര്‍ഗ് റോമന്‍ കാത്തലിക്ക് ഡയോസിസിന്റെ കീഴിലുള്ള അവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റീജനല്‍ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ട അധ്യാപിക നയദ് റീച്ച് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 1ന് ലോ സ്യൂട്ട് ഫയല്‍ ചെയ്തു.

കത്തോലിക്കാ മതവിശ്വാസി അല്ലാതിരുന്നിട്ടും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേരി ആന്‍ കുട്ടികള്‍ക്ക് നല്ല മാതൃകയായി പ്രവര്‍ത്തിച്ചില്ല എന്നാരോപിച്ചാണു നവംബറില്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ജൂണില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും അതിനുശേഷം വിവാഹം നടക്കും എന്ന ഇവരുടെ തീരുമാനത്തെ അംഗീകരിക്കുവാന്‍ സിസ്റ്റര്‍ മേരി തയാറായില്ലായെന്ന് അധ്യാപിക ആരോപിക്കുന്നു.

ഗര്‍ഭിണിയാണെന്നു പ്രിന്‍സിപ്പലിനെ അറിയിച്ചപ്പോള്‍ ഇതൊരു വലിയ പ്രശ്‌നമാണെന്നും ഡയോസിസുമായി ഇതിനെ കുറിച്ചു ചര്‍ച്ച ചെയ്യണമെന്നും അധ്യാപിക പറയുന്നു. ഗര്‍ഭിണിയായതില്‍ തെറ്റില്ലെന്നും എന്നാല്‍ വിവാഹത്തിനു മുമ്പു ഇതു സംഭവിക്കരുതായിരുന്നുവെന്ന് സിസ്റ്റര്‍ പറഞ്ഞതായും അധ്യാപിക പറഞ്ഞു.

ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ ചെയര്‍പേഴ്‌സണുമായി അധ്യാപികയുടെ പിരിച്ചുവിടല്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും മറ്റൊരു ബോര്‍ഡ് മെംബറായ ടോണി പറഞ്ഞു.

Other News in this category



4malayalees Recommends