ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 26ന് സിഡ്‌നിയില്‍ നടന്നു; 16,212 കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കി; 27.1 ശതമാനം പേരുമായി ഇന്ത്യ മുന്നില്‍; തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ചൈനയും സൗത്ത് കൊറിയയും പാക്കിസ്ഥാനും

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 26ന് സിഡ്‌നിയില്‍ നടന്നു; 16,212 കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കി; 27.1 ശതമാനം പേരുമായി ഇന്ത്യ മുന്നില്‍; തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ചൈനയും സൗത്ത് കൊറിയയും പാക്കിസ്ഥാനും
ഏറ്റവും വലിയ സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 26ന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ ഡേയുടെ അന്ന് നടന്നു. ഈ പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് 16,212 കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പൗരത്വം അനുവദിച്ചവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഈ വര്‍ഷം 35 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 146 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ചടങ്ങില്‍ വച്ച് ഓസ്‌ട്രേലിയന്‍ പൗരത്വം നല്‍കിയിരിക്കുന്നത്.

താന്‍ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഓസ്‌ട്രേലിയന്‍ പൗരനാകുന്നത് സ്വപ്നം കണ്ട് നടക്കുകയായിരുന്നുവെന്നും ഇപ്പോഴാണ് അത് സഫലമായിരിക്കുന്നതെന്നും ഇറാന്‍കാരനായ 52 കാരന്‍ പ്രതികരിച്ചു. ഈ ചടങ്ങില്‍ വച്ച് പൗരത്വം ലഭിച്ചതില്‍ തനിക്കേറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്നുമുള്ള ബാബന്‍ദീപ് സിംഗ് കാംബോജിനും ഈ ചടങ്ങില്‍ വച്ച് സിറ്റിസണ്‍ഷിപ്പ് ലഭിച്ചു.

2008 ലായിരുന്നു അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് എത്തിയിരുന്നത്. ഓസ്‌ട്രേലിയ മഹത്തായതും സമാധാനമുള്ളതുമായ രാജ്യമാണെന്നാണ് സിംഗ് പ്രതികരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പൗരനാകാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇപ്പോള്‍ പൗരത്വം ലഭിച്ചതില്‍ തനിക്കേറെ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തില്‍ പൗരത്വം ലഭിച്ചവരില്‍ 27.1 ശതമാനം പേരും ഇന്ത്യക്കാരാണെന്ന പ്രത്യേകതയും 26ാം തിയതിയിലെ ചടങ്ങിനുണ്ട്. 6.7 ശതമാനം പേരുമായി ചൈന രണ്ടാം സ്ഥാനത്തും 5.8 ശതമാനം പേരുമായി സൗത്ത് കൊറിയ മൂന്നാം സ്ഥാനത്തും 4.9 ശതമാനം പേരുമായി പാക്കിസ്ഥാന്‍ നാലാംസ്ഥാനത്തും നിലകൊള്ളുന്നു.

Other News in this category



4malayalees Recommends