മേരി മത്തായിക്കുട്ടി (79) ഫ്‌ളോറിഡയില്‍ നിര്യാതയായി

മേരി മത്തായിക്കുട്ടി (79) ഫ്‌ളോറിഡയില്‍ നിര്യാതയായി
മയാമി: പന്തളം ചെരുവില്‍ പരേതനായ സി.കെ. മത്തായിക്കുട്ടിയുടെ ഭാര്യ മേരിമത്തായിക്കുട്ടി(79) വയസ്സ് വെസ്റ്റണ്‍ ഫോര്‍ട്ട്‌ലോഡര്‍ സെയില്‍ ഫെബ്രുവരി നാലാം തീയതി നിര്യാതയായി. കോന്നി തേക്കനേത്ത് കുടുംബാംഗമാണ് പരേത.


ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന ആദരണീയനായ റവ.ഡോ.റി.ജെ.ജോഷ്വയുടെ സഹോദരികൂടിയാണ്.മൂന്ന് മക്കളും, പത്ത് പേരക്കുട്ടികളും, മൂന്ന് ചെറുമക്കളുമടങ്ങുന്ന കുടുംബമാണ്.


ഷേര്‍ളി ഫിലിപ്പ്(വെസ്റ്റണ്‍), ഷീലാ രാജന്‍ (ഫോര്‍ട്ട് സെന്റ് ലൂസി), സോളമന്‍ മാത്യു(വെസ്റ്റണ്‍) എന്നിവര്‍ മക്കളും, പ്രൊഫ.ഫിലിപ്പ് കോശി, പാപ്പന്‍ രാജന്‍കുട്ടി; ആനി മാത്യു എന്നിവര്‍ മരുമക്കളുമാണ്.


പൊതുദര്‍ശനംഫെബ്രുവരി 8ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 മണി വരെ ഫോറസ്റ്റ് ലോണ്‍ (Forest Lawn Funeral Home 2401 SW64 th A, Fort Lauderdale, FL33317).സംസ്‌ക്കാര ശുശ്രൂഷ:ഫെബ്രുവരി 9ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പാംമ്പനോ ബീച്ചിലുള്ള സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും.(ST. Thomas Malankara Orthodox Church 109 SE 10th Ave. Pompano Beach FL33060).തുടര്‍ന്ന് സംസ്‌സാരം ഫോര്‍ട്ട് ലൗസര്‍ സെയിലിലുള്ള ലോണ്‍ സെമിത്തേരിയില്‍ നടത്തപ്പെടും.(Forest Lawn Funeral Cemetery2401 SW 64th AVe. Fort Lauderdale, FL33317)


ജോയി കുറ്റിയാനി അറിയിച്ചതാണിത്.


Other News in this category4malayalees Recommends