താന്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ യുദ്ധം നടന്നേനെ ; ട്രംപ്

താന്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ യുദ്ധം നടന്നേനെ ; ട്രംപ്
സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സില്‍ ഉത്തരകൊറിയയുമായുള്ള നയതന്ത്ര വിജയം തന്റേതാണെന്ന് അവകാശപ്പെട്ട് ഡോണള്‍ഡ് ട്രംപ്. താന്‍ അധികാരത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ അമേരിക്ക ഇപ്പോള്‍ ഉത്തരകൊറിയയുമായി യുദ്ധത്തിലായിരുന്നേനെ എന്നും ട്രംപ് അവകാശപ്പെട്ടു.

'ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നില്ലെങ്കില്‍, എന്റെ അഭിപ്രായത്തില്‍ നമ്മളിപ്പോള്‍ ഉത്തര കൊറിയയുമായി യുദ്ധം ചെയ്‌തേനെ. കൊറിയയില്‍ ഞാനും അമേരിക്കയും സ്വന്തമാക്കിയത് വലിയ വിജയമാണ്. നല്ല ബന്ധമാണ് കിമ്മുമായി ഉള്ളത് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാം കൂടിക്കാഴ്ച ഈ മാസം 27നും 28നും വിയറ്റ്‌നാമില്‍ വെച്ചാണ് നടക്കുക. ആദ്യകൂടിക്കാഴ്ചയ്ക്ക് ശേഷം ആണവ നിരായൂധീകരണത്തിന് ഉത്തരകൊറിയ തയ്യാറായിരുന്നു. ഇതിന്റെ ഭാഗമായി വലിയ രണ്ട് ആണവശാലകള്‍ കൊറിയ പൂട്ടിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൊറിയ ഇപ്പോഴും ആണവബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും പരീക്ഷണവും തുടരുന്നു എന്നാണ് കണ്ടെത്തിയത്.വളരെ വിവാദമായ റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.

Other News in this category4malayalees Recommends