ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാന്‍ ഡോകടര്‍ കഴുത്തറുത്ത് കൊന്നു, യുവാവിന്റെ ശരിരം കഷ്ണങ്ങളാക്കി ആസിഡിലിട്ടു

ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാന്‍ ഡോകടര്‍ കഴുത്തറുത്ത് കൊന്നു, യുവാവിന്റെ ശരിരം കഷ്ണങ്ങളാക്കി ആസിഡിലിട്ടു

സ്വന്തമാക്കാന്‍ ഡോക്ടര്‍ യുവാവിനെ മൃഗീയമായി കൊന്നു. മധ്യപ്രദേശിലെ ഹൊസങ്കാബാധിലാണ് സംഭവം. സുനില്‍ മാന്‍ട്രി(58) എന്ന ഡോക്ടറാണ് ബിരു പച്ചൗരി(30)യെ കൊലപ്പെടുത്തിയത്. ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.


കൊല്ലപ്പെട്ട ബിരു ഡ്രൈവറാണ്. ഇയാളുടെ ഭാര്യയുമായി ഡോക്ടര്‍ അടുപ്പത്തിലായിരുന്നു. ഇത് അറിഞ്ഞ ഡ്രൈവര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. തുടര്‍ന്ന് ഇയാളെ ഒഴിവാക്കി അയാളുടെ ഭാര്യയെ സ്വന്തമാക്കാനായി ഡ്രൈവറെ കഴുത്തറുത്ത് കൊന്ന് ശരീരം വെട്ടിമുറിച്ച് ആസിഡിലിടുകയായിരുന്നു.

സംശയം തോന്നിയ അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ക്രൂരകൃത്യം പുറംലോകമറിഞ്ഞത്. ഡോക്ടറിന്റെ ഭാര്യയും ഡ്രൈവറിന്റെ ഭാര്യയും ചേര്‍ന്ന് ഇവരുടെ വീടിന് ചേര്‍ന്ന് ബോട്ടീക്ക് തുടങ്ങിയിരുന്നു. 2017ല്‍ ഡോക്ടറിന്റെ ഭാര്യ മരിച്ചതോടെ ഡ്രൈവറിന്റെ ഭാര്യയായി സ്ഥാപനത്തിന്റെ നടത്തിപ്പ്. തുടര്‍ന്ന് ഇവിടെ നിത്യ സന്ദര്‍ശകനായ ഡോക്ടര്‍ ഡ്രൈവറുടെ ഭാര്യയുമായി അടുപ്പത്തിലാവുകയായിരുന്നു.

ഇവര്‍ തമ്മില്‍ ബന്ധത്തിലാണെന്ന് അറിഞ്ഞ ഡ്രൈവര്‍ ഡോക്ടര്‍ക്ക് താക്കീത് നല്‍കി. പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങി. ഇയാളുടെ ശൈല്യം തീര്‍ക്കാന്‍ ഡോക്ടര്‍ തീരുമാനിച്ചു. പല്ലുവേദനയുണ്ടായതിനെ തുടര്‍ന്ന് ബിരു ഡോക്ടറെ സമീപിച്ച സമയത്താണ് കൊലപാതകം നടത്തിയത്.

അമിത ഡോസിലുള്ള മയക്കുമരുന്ന് നല്‍കി ഡോക്ടര്‍ ബിരുവിനെ മയക്കികിടത്തി. പിന്നീട് കഴുത്തറുത്ത് കൊല്ലുകയും വാള്‍ കൊണ്ട് ശരീരം 24 കഷ്ണങ്ങളായി മുറിച്ച് നേരത്തെ കരുതിവെച്ച ആസിഡില്‍ ഇടുകയും ചെയ്യുകയായിരുന്നു.പൊലീസ് നടത്തിയ പരിശോധനയിലാണ് ആസിഡിലിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഡോക്ടറിന്റെ വസ്ത്രത്തില്‍ ചോരപ്പാടുകള്‍ കണ്ടതും പൊലീസിന് സംശയമുണ്ടാക്കി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Other News in this category4malayalees Recommends