കത്തോലിക്കാ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ വൈദീകരില്‍ നിന്നു ലൈംഗീക ചൂഷണം നേരിടുന്നു ; ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കത്തോലിക്കാ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ വൈദീകരില്‍ നിന്നു ലൈംഗീക ചൂഷണം നേരിടുന്നു ; ഫ്രാന്‍സിസ് മാര്‍പ്പാപ്പ
കത്തോലിക്കാ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ വൈദികരില്‍ നിന്നും ലൈംഗിക ചൂഷണം നേരിടുന്നുവെന്നും ലൈംഗിക അടിമകളാകുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമ്മതിച്ചു .

വത്തിക്കാന്റെ വനിതാ മാസികയില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ചു വന്ന ലേഖനത്തക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മാര്‍പ്പാപ്പ പ്രതികരിച്ചത്.

'എന്റെ വീട്ടില്‍ ഇത് നടക്കുന്നില്ലെന്ന് പറയാന്‍ എനിക്കാകില്ല. അത് സത്യമാണ്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നീണ്ടകാലങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോപണം വിധേയരായ വൈദികരെ പിരിച്ചു വിട്ടിട്ടുമുണ്ട്' മാര്‍പ്പാപ്പ പറഞ്ഞു.

കേരളത്തില്‍ ഉള്‍പ്പെടെ വൈദീകര്‍ക്കെതിരെ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സഭ കന്യാസ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയും ശക്തമാണ്.

Other News in this category4malayalees Recommends