പിതാവിന്റെ മുമ്പില്‍ 19 കാരിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി

പിതാവിന്റെ മുമ്പില്‍ 19 കാരിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി
പിതാവിന്റെ മുമ്പില്‍ പത്തൊമ്പതു വയസുകാരിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി.ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. വെള്ളം ആവശ്യപ്പെട്ട് വീടിന്റെ കതകില്‍ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കൊതോവാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.വീടിനു സമീപമുള്ള വിജനമായ പ്രദേശത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ടു. സംഭവത്തിനു ശേഷം പൊലീസില്‍ പരാതി നല്‍കരുതെന്ന് സംഘം പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Other News in this category4malayalees Recommends