മിഷണറി കൊല്ലപ്പെട്ട സംഭവം ; സെന്റിനല്‍സിനെതിരെ നടപടിയുണ്ടാകില്ലെന്ന് യുഎസ്

മിഷണറി കൊല്ലപ്പെട്ട സംഭവം ; സെന്റിനല്‍സിനെതിരെ നടപടിയുണ്ടാകില്ലെന്ന് യുഎസ്
ആന്‍ഡമാനിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ അമേരിക്കന്‍ മിഷണറി കൊല്ലപ്പെട്ട സംഭവത്തില്‍ ദ്വീപു വാസികള്‍ക്കെതിരെ നടപടി ആവശ്യപ്പെടില്ലെന്ന് യുഎസ്. റിലീജിയസ് ഫ്രീഡം സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ സാമുവല്‍ ബ്രൗബാക്കാണ് ഇതു വ്യക്തമാക്കിയത്. സെന്റിനല്‍സിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെല്ലുത്തുമോ എന്ന ചോദ്യത്തിനാണ് സാമുവല്‍ യുഎസ് നിലപാടറിയിച്ചത്.

പ്രതിരോധശേഷി ഇല്ലാത്തതിനാല്‍ പുറമേ നിന്നുള്ള ആളുകളുടെ ഇടപെടല്‍ ഗോത്രത്തെ തന്നെ തുടച്ചുനീക്കാന്‍ കാരണമാകുമെന്ന് ബ്രിട്ടനിലെ സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്ന സഘടന വെളിപ്പെടുത്തിയിരുന്നു. ക്രിസ്തുമതം പ്രചരിപ്പിക്കാനാണ് അമേരിക്കന്‍ പൗരനായ ജോണ്‍ അലന്‍ ചൗ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലേക്കെത്തിയത്. ദ്വീപ് വാസികള്‍ അമ്പെയ്ത് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കടല്‍ത്തീരക്ക് കുഴിച്ചു മൂടുകയും ചെയ്തു. മൃതദേഹം വീണ്ടെടുക്കാന്‍ പോലീസ് സംഘം ശ്രമിച്ചെങ്കിലും ഒടുവില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Other News in this category4malayalees Recommends