ചങ്ക്‌സിനെ ഡീഗ്രേഡ് ചെയ്തിട്ടെന്തായി ; അഡാര്‍ ലൗവും വിജയിക്കും ; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

ചങ്ക്‌സിനെ ഡീഗ്രേഡ് ചെയ്തിട്ടെന്തായി ; അഡാര്‍ ലൗവും വിജയിക്കും ; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു
അഡാര്‍ ലൗവിനെതിരെ ഡിസ് ലൈക്ക് ക്യാമ്പെയ്‌നുകളില്‍ തളരില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സിനിമ നല്ലതാണെങ്കില്‍ പുതുമയുണ്ടെങ്കില്‍ വിജയിക്കുമെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും ഇതു തന്നെയാണ് ചങ്ക്‌സിന് സംഭവിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

എന്ത് ഡീഗ്രേഡ് ചെയ്താലും പടം നല്ലതാണെങ്കില്‍ വിജയിക്കുക തന്നെ ചെയ്യും. ചങ്ക്‌സിന്റെ കാര്യം നോക്കൂ ഡീഗ്രേഡിംഗ് നേരിട്ട ചിത്രമല്ലേ അത്. എന്നാല്‍ പിന്നീട് വിജയിച്ചു. അത്തരത്തിലൊരു പുതുമ ഈ സിനിമയിലുമുണ്ട്. ഫ്രീക്ക് പെണ്ണേ പാട്ടിനെതിരെ ഡിസ് ലൈക്ക് ക്യാംപെയ്ന്‍ നടന്നത് പാട്ടിനോടുള്ള ദേഷ്യം കൊണ്ടല്ല. മറിച്ച് അത് വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ്. ഒമര്‍ ലുലു പറഞ്ഞു.

ഒരു അഡാര്‍ ലൗ ഫെബ്രുവരി പതിനാല് പ്രണയ ദിനത്തില്‍ തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തെ കൂവിതോല്‍പ്പിക്കുകയാമെന്ന പ്രചരണം വേദനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ ഒമര്‍ലുലു പറഞ്ഞു.

Other News in this category4malayalees Recommends