നവ ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ കേസ് ; അഞ്ചു പേര്‍ അറസ്റ്റില്‍ ; കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ !

നവ ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ കേസ് ; അഞ്ചു പേര്‍ അറസ്റ്റില്‍ ; കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ !
നവദമ്പതികളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ശ്രീകണ്ഠപുരം പോലീസാണ് സൈബര്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

'പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവന്‍, 50 ലക്ഷം, ബാക്കി പുറകെ വരും'എന്ന കമന്റോടു കൂടിയാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജൂബി പരാതി നല്‍കിയതോടെ അറസ്റ്റിലായവര്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും കേസ് വരുമെന്ന് ഭയന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ മുഖേന ഇവര്‍ പുറത്താകുകയും ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് അനൂപ് (29). ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് ജൂബി (27). ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. പ്രണയിച്ചുള്ള വിവാഹം പരസ്പര സമ്മതത്തോടെയാണ് നടന്നത്. എന്നാല്‍ വിവാഹ ചിത്രം പ്രചരിപ്പിച്ച് കടുത്ത സൈബര്‍ ആക്രമണമാണ് നടത്തിയത്. കേസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ക്ക് മേല്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

Other News in this category4malayalees Recommends