കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നു ; പ്രതിഷേധം ഭയന്ന് സന്നിധാനത്ത് മൂവായിരം പോലീസുകാരെ നിയോഗിക്കാന്‍ തീരുമാനം

കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നു ; പ്രതിഷേധം ഭയന്ന് സന്നിധാനത്ത് മൂവായിരം പോലീസുകാരെ നിയോഗിക്കാന്‍ തീരുമാനം
കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് യുവതികള്‍ എത്തിയേക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സന്നിധാനത്ത് പോലീസ് സുരക്ഷ ശക്തമാക്കും. സംസ്ഥാന ഇന്റലിജന്റ്‌സ് ആണ് നട തുറക്കുമ്പോള്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയേക്കുമെന്ന വിവരം പോലീസിന് കൈമാറിയത്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ തടയുന്നതിനുള്ള മുന്‍ കരുതലായാണ് പോലീസ് സന്നിധാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുന്നത്. സുരക്ഷാ ചുമതലകള്‍ക്കായി 3000 പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം.

കുംഭമാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ തുലാമാസപൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായതിന് സമാനമായ സംഘര്‍ഷ സാഹചര്യം ഉണ്ടാവാന്‍ സാധ്യതയില്ലെങ്കിലും സുരക്ഷ ശക്തമായിരിക്കണമെന്ന മുന്‍കൂട്ടിയുള്ള കണക്കുകൂട്ടലിലാണ് പോലീസിന്റെ തീരുമാനം. ഇത്തവണ നട തുറക്കുമ്പോള്‍ യുവതികളെത്തിയാല്‍ അത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും പോലീസ് വിലയിരുത്തുന്നു. ഇന്റലിജന്റ്‌സ് വിഭാഗം ചില സംഘടനകളെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എങ്കിലും പ്രതിഷേധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ പുറത്ത് വന്നു തുടങ്ങിയിട്ടില്ല. മണ്ഡലമകരവിളക്ക് കാലത്തിന്റെ ഒടുവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അയ്യപ്പഭക്തരില്‍ നിന്ന് പോലും യുവതീ പ്രവേശനത്തിന് എതിരേ പ്രത്യക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.


Other News in this category4malayalees Recommends