മുഖപടം ധരിച്ചെത്തിയതിന് മകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ആവര്‍ത്തിച്ച് എ ആര്‍ റഹ്മാന്‍

മുഖപടം ധരിച്ചെത്തിയതിന് മകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ആവര്‍ത്തിച്ച് എ ആര്‍ റഹ്മാന്‍
പൊതുവേദിയില്‍ മുഖപടം ധരിച്ചെത്തിയതിന് മകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ആവര്‍ത്തിച്ച് സംഗീത ഇതിഹാസം എ.ആര്‍.റഹ്മാന്‍. ഹലോ മാഗസിന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ മക്കള്‍ പോസ് ചെയ്ത ഫോട്ടോ ഇന്‍സ്റ്റ്ഗ്രാമില്‍ ഷെയര്‍ ചെയ്താണ് വിമര്‍ശകര്‍ക്ക് വീണ്ടും മറുപടി നല്‍കിയത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രണ്ട് ചിത്രങ്ങളിലും മകള്‍ ഖദീജ നിഖാബ് ധരിച്ചിട്ടുണ്ട്. ഖദീജയ്ക്ക് പുറമെ മക്കളായ അമീന്‍, റഹീമ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കം വൈറലായി. ചിത്രത്തിന് താഴെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് എത്തിയത്. ഫ്രീഡം ഓഫ് ചോയ്‌സ് ഹാഷ്ടാഗില്‍ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത് . ഖദീജയുടെ ഇഷ്ടത്തിനും വിശ്വാസത്തിനും അനുസരിച്ച് വസ്ത്രം ധരിക്കൂവെന്നുമാണ് ഒരു കമന്റ്. താങ്കള്‍ വീണ്ടും ഇത്തരം ചിത്രം പോസ്റ്റ് ചെയ്ത് സമൂഹത്തിന്റെ ചിന്ത മാറ്റാനാകില്ലെന്നുമുള്ള കമന്റുകളുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് സ്ലം ഡോഗ് മില്യനയര്‍ ചിത്രത്തിന്റെ പത്താം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ മുഖപടം ധരിച്ച് ഖദീജ എത്തിയത് ചിലര്‍ വിവാദമാക്കിയിരുന്നു. അപരിഷ്‌കൃത വേഷമെന്നായിരുന്നു വിവാദം.

എന്നാല്‍ താനീ വേഷം ധരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള പ്രായവും പക്വതയം തനിക്കുണ്ടെന്ന് പറഞ്ഞ് ഖദീജ രംഗത്ത് എത്തിയിരുന്നു.

Other News in this category4malayalees Recommends