സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി
സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. സെന്റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. ഏറെക്കാലം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

ദിലിപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സ്വതന്ത്ര സംവിധാന രംഗത്തേക്ക് വരുന്നത്. ശേഷം മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കി ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

നടന്മാരായ ദിലീപ്, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സിനിമാ മേഖലയിലുള്ളവര്‍ക്കായി അടുത്ത തിങ്കളാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്.

Other News in this category4malayalees Recommends