ട്രോള്‍ മറ്റൊരാളുടെ ആത്മവിശ്വാസം കളയുന്നതാകരുത് ; അപര്‍ണ ബാലമുരളി

ട്രോള്‍ മറ്റൊരാളുടെ ആത്മവിശ്വാസം കളയുന്നതാകരുത് ; അപര്‍ണ ബാലമുരളി
നെഗറ്റീവ് ട്രോളുകള്‍ക്കെതിരെ അപര്‍ണ ബാലമുരളി.'ട്രോളുകള്‍ പൊതുവേ രസമുള്ളതാണ്. എന്നാല്‍ നമുക്ക് ഒരാളെയും ജഡ്ജ് ചെയ്യാനുള്ള അവകാശമില്ലെന്ന് മനസ്സിലാക്കണം. നിങ്ങള്‍ ഒരു പരാജയമാണെന്ന് ഒരാളുടെയും അടുത്തുപോയി പറയാനുള്ള അവകാശവുമില്ല. അത്തരത്തിലുള്ള ട്രോളുകളോട് എനിക്ക് കടുത്ത എതിര്‍പ്പാണുള്ളത്. കാരണം ഈ ട്രോള്‍ ഉണ്ടാക്കുന്നവര്‍ക്ക് വരെ അതിന്റേതായുള്ള ടാലന്റ് ഉണ്ടെന്ന് ഓര്‍ക്കണം. അവര്‍ അത് മാനിച്ചുവേണം ബാക്കിയുള്ളവരെ ട്രോള്‍ ചെയ്യാനായിട്ട്. പക്ഷേ ട്രോളുകളിലൂടെ ഒരാളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ഒരു അഭിനേതാവ് അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ അത് ഇനിയൊരു ട്രോള്‍ ഇറങ്ങിയേക്കുമോ എന്ന് ഭയന്ന് ആകരുത്. അങ്ങനെയൊരു അവസ്ഥ ആരുമുണ്ടാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.' അപര്‍ണ പറഞ്ഞു.


കഴിഞ്ഞ ദിവസം നടി രഞ്ജിനിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്രോളിറങ്ങിയതും അതിനെതിരെ അവര്‍ പ്രതികരിച്ചതും വലിയ വാര്‍ത്തയായിരുന്നു.

Other News in this category4malayalees Recommends